KeralaLatest NewsIndia

ശബരി എക്‌സ്പ്രസില്‍ നിന്നും വൻ കഞ്ചാവ് വേട്ട

25 കിലോ വരുമെന്നാണ് ആര്‍പിഎഫ് ഉദ്ദ്യേഗസ്ഥര്‍ പറയുന്നത്.

പാലക്കാട് : തിരുവനന്തപുരം ശബരി എക്‌സ്പ്രസിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിന്നും ആര്‍പിഎഫ് ഉദ്ദ്യേഗസ്ഥരുടെ വൻ കഞ്ചാവ് വേട്ട. വലിയ ബാഗുകളില്‍ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 25 കിലോ വരുമെന്നാണ് ആര്‍പിഎഫ് ഉദ്ദ്യേഗസ്ഥര്‍ പറയുന്നത്.

ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് ആര്‍പിഎഫ് ട്രെയിനില്‍ പരിശോധന നടത്തിയത്. കഞ്ചാവ് പിടിച്ചെടുത്തെങ്കിലും ആര് എവിടെനിന്ന് കൊണ്ടു വന്നു തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button