KeralaLatest NewsNews

കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ് വിൽപ്പന: രണ്ടു പേര്‍ പിടിയില്‍

കായ വറുത്തതിന്റെ ഇടയില്‍ പ്ലാസ്റ്റിക് കിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

തൃശൂര്‍: കഞ്ചാവ് കടത്തിയതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. കായ വറുത്തതിന്റെ മറവിലാണ് ഇവർ കഞ്ചാവ് കടത്തിയതെന്ന് പോലീസ് കണ്ടെത്തൽ. തമിഴ്‌നാട് സ്വദേശികളായ ശരവണഭവന്‍, ഗൗതം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അങ്കമാലിയില്‍ 20 വര്‍ഷമായി സ്ഥിരതമാസക്കാരാണ്.

Read Also: കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ

കായ വറുത്തതിന്റെ ഇടയില്‍ പ്ലാസ്റ്റിക് കിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ഒരു കിലോയിലധികം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇത് കടത്താന്‍ ഉപയോഗിച്ച മാരുതി ഒമ്‌നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button