Latest NewsOmanGulf

ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ വിദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

മസ്‌കറ്റ് : ഒമാനിലെ ബി‍ദ്‍യ വിലായത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ വിദേശികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, ഭാര്യ , മക്കളായ ഹംസ (12), അബ്ദുല്‍ കരീം (9), ഇബ്രാഹീം (6) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

Also read : മക്കയിൽ വാഹനാപകടം : മലയാളി മരിച്ചു

കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. അതിനാൽ പ്രതികള്‍ രാജ്യം വിട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രതികളെല്ലാം ഏഷ്യക്കാരാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button