Latest NewsIndia

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുന്നത് ഗാന്ധിമാരുടെ കസേരകളിയാണെന്ന് ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തതിനെതിരെ പരിഹാസവുമായി ബിജെപി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുന്നത് ഗാന്ധിമാരുടെ കസേരകളിയാണെന്ന് ബിജെപി വക്താവ് സംബീത് പത്രയാണ് വ്യക്തമാക്കിയത്. സോണിയ ഗാന്ധിയെ പാര്‍ട്ടിയുടെ രക്ഷകയായി കണ്ടെത്തിയതോടെ കോണ്‍ഗ്രസ് കരുതിയതിനേക്കാള്‍ തോല്‍വിയാണെന്ന് തെളിഞ്ഞു. അവസാനം ഗാന്ധി കുടുംബത്തില്‍ നിന്നുതന്നെ ഒരാളെ തിരഞ്ഞെടുത്തു. സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയിലേക്കും വീണ്ടും സോണിയ ഗാന്ധിയിലേക്കും ചുമതല എത്തിയിരിക്കുകയാണെന്നും ഒരു കുടുംബത്തിലെ ആളുകള്‍ മാത്രം പങ്കെടുക്കുന്ന കസേരകളിപോലെയാണെന്നും സംബീത് പത്ര പറയുകയുണ്ടായി.

Read also: സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകും

ബിജെപി കോൺഗ്രസിനെ പോലെയല്ല. വ്യത്യസ്‌തമായ പാർട്ടിയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് കുടുംബം. എന്നാല്‍ കോണ്‍ഗ്രസിന് ഒരു കുടുംബം മാത്രമാണ് പാര്‍ട്ടിയെന്നും സംബീത് പത്ര കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button