Latest NewsKerala

രാഹുല്‍ ഗാന്ധി ഞായറാഴ്ച കേരളത്തില്‍ : ദുരിത ബാധിതരെ നേരിട്ട് കാണും

 

മലപ്പുറം: രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തുന്നു. സംസ്ഥാനത്ത് കനത്ത മഴ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ വയനാടും നിലമ്പൂരും കവളപ്പാറയും രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിയ്ക്കും. വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെ വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരുന്ന രാഹുല്‍ നിലമ്പൂരും കവളപ്പാറയിലും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ വയാനട്ടിലെ മണ്ണിടിച്ചിലടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും അടിയന്തര സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേരളത്തിന് എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പ് പ്രധാനമന്ത്രി നല്‍കിയതായി രാഹുലിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button