Latest NewsInternational

അഭിനന്ദന്‍ വര്‍ത്തമാനനെ വീഴ്ത്തിയ സൈനികര്‍ക്ക് സൈനിക പുരസ്‌കാരം നല്‍കി പാകിസ്ഥാന്‍

ഫെബ്രുവരിയില്‍ ഇന്ത്യയുമായുള്ള വ്യോമാക്രമണത്തില്‍ വീര്യം കാണിച്ച സൈനികര്‍ക്ക് സൈനിക അവാര്‍ഡുകള്‍. രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് സൈന്യത്തിന്റെ ഉന്നത പുരസ്‌കാരം നല്‍കുമെന്ന് പാക് പ്രസിഡന്റ് ആരിഫ് ആല്‍വിയാണ് പ്രഖ്യാപിച്ചത്.

ALSO READ: പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടെങ്കിലും ഇതുവരെ മുടങ്ങാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാഖി കെട്ടി പാകിസ്താനി സഹോദരി

ഫെബ്രുവരി 27 ന് ഇന്ത്യന്‍ വ്യോമസേനാംഗം അഭിനന്ദന്‍ വര്‍ത്തമാന്‍ പറപ്പിച്ച ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റ് വീഴ്ത്തിയ വിംഗ് കമാന്‍ഡര്‍ മുഹമ്മദ് നൗമാന്‍ അലിക്കും സ്‌ക്വാഡ്രണ്‍ നേതാവ് ഹസ്സന്‍ മഹമൂദിനുമാണ് പുരസ്‌കാരം നല്‍കി പാകിസ്ഥാന്‍ ആദരവ് അറിയിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 23 ന് ഇസ്ലമാബാദില്‍ നടക്കുന്ന പാകിസ്ഥാന്‍ ദിന പരേഡിന് ശേഷം പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് പാക് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ ബാലകോട്ടിനടുത്ത് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് ഇ മുഹമ്മദിന്റെ പരിശീലന ക്യാമ്പില്‍ ഇന്ത്യന്‍ സൈന്യം ബോംബെറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിനന്ദന്‍ വര്‍ത്തമാനന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button