Latest NewsKuwaitGulf

കൃത്യനിഷ്ഠ : രാജ്യാന്തരതലത്തിൽ മികച്ച സ്ഥാനം സ്വന്തമാക്കി ഈ ഗൾഫ് വിമാന കമ്പനി

കുവൈറ്റ്‌ സിറ്റി : കൃത്യനിഷ്ഠ പാലിക്കുന്നതിൽ രാജ്യാന്തരതലത്തിൽ മികച്ച സ്ഥാനം സ്വന്തമാക്കി കുവൈറ്റ്‌ എയർവേയ്‌സ്. വിമാനത്താവളങ്ങളുടെയും എയർലൈൻസുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ലണ്ടൻ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ഏവിയേഷൻ കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ എട്ടാം സ്ഥാനമാണ് കുവൈറ്റ്‌ എയർവേയ്‌സ് നേടിയത്.

kuwait airways

175 പ്രമുഖ രാജ്യാന്തര എയർലൈൻസുകളുടെ പ്രവർത്തനം വിലയിരുത്തിയുള്ളതാണ് റിപ്പോർട്ട്. പ്രഫഷനൽ മികവുമായി കമ്പനി നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നു കുവൈറ്റ് എയർവേയ്സ് ചെയർമാൻ യൂസഫ് അൽ ജാസിം പറഞ്ഞു. 1953ൽ കുവൈറ്റ് നാഷനൽ എയർലൈൻസ് ലിമിറ്റഡ് എന്ന പേരിൽ സ്വകാര്യ മേഖലയിൽ തുടങ്ങിയ കമ്പനി 1962ൽ സർക്കാർ ഏറ്റെടുത്ത ശേഷമാണ് കുവൈറ്റ് എയർവേയ്സ് എന്ന് പേരു സ്വീകരിച്ചത്.

Also read : വാക്കേറ്റത്തിനിടെ കൂട്ടുകാരിയുടെ ചുണ്ട് കടിച്ചുമുറിച്ച യുവതിക്ക് ശിക്ഷ വിധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button