Latest NewsIndiaInternational

യു എന്നിൽ തകർന്നടിഞ്ഞതിനു പിന്നാലെ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി അമേരിക്ക: കൊടും ചതിക്ക് പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്ഥാൻ

ഇമ്രാൻ ഖാന്റെ യു എസ് സന്ദർശനത്തിനു തൊട്ടു മുൻപായി യു എസ് നടത്തിയ ഈ നീക്കം പാകിസ്ഥാനെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് .

വാഷിംഗ്ടൺ ; യു എന്നിലെ തിരിച്ചടിക്ക് ശേഷം ഇരുട്ടടി പോലെ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി അമേരിക്ക .440 മില്യൺ യു എസ് ഡോളറാണ് അമേരിക്ക വെട്ടിക്കുറച്ചത് . 2010 ലെ പാകിസ്ഥാൻ എൻഹാൻസ്ഡ് പാർട്ണർഷിപ്പ് കരാർ പ്രകാരമാണ് പാകിസ്ഥാനു അമേരിക്ക സഹായം നൽകിയിരുന്നത് . ഇമ്രാൻ ഖാന്റെ യു എസ് സന്ദർശനത്തിനു തൊട്ടു മുൻപായി യു എസ് നടത്തിയ ഈ നീക്കം പാകിസ്ഥാനെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് .

മാത്രമല്ല യു എസിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ ഇന്ത്യയുടെ സമ്മർദ്ദമാണെന്നാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് . കശ്മീർ വിഷയത്തിൽ യു എന്നിൽ ഇന്ത്യയെ പിന്തുണയ്ക്കരുതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യു എസിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം .

‘തങ്ങൾ വർഷങ്ങളായി പാകിസ്ഥാനു ധനസഹായം നൽകുന്നു . എന്നാൽ പാകിസ്ഥാനിൽ നിന്ന് ഭീകരവാദ ഭീഷണികൾ അല്ലാതെ മറ്റൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല . അതുകൊണ്ട് തന്നെ സഹായം തുടർന്ന് നൽകുന്നതിൽ ബുദ്ധിമുട്ടുണ്ട് ,’ യു എസ് വിദേശ കാര്യ വക്താവ് വ്യക്തമാക്കി .

ഇക്കഴിഞ്ഞ ജനുവരിയിലും പെന്റഗൺ പാകിസ്ഥാനുള്ള 1 ബില്യൺ യു എസ് ഡോളറിന്റെ സഹായം വെട്ടിച്ചുരുക്കിയിരുന്നു .കഴിഞ്ഞ ദിവസം കശ്മീർ വിഷയം യു എന്നിൽ അവതരിപ്പിക്കെ പാക് പ്രതിനിധിയെ ഒഴിവാക്കിയതും , ചൈന ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്നതും പാകിസ്ഥാനെ എറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button