KeralaLatest News

മഠത്തിന്റെ അടുക്കളവാതിലിലൂടെ പുരുഷന്മാരെ അകത്ത് പ്രവേശിപ്പിക്കുന്ന സന്ന്യാസത്തിലെ പുതിയ സ്വാതന്ത്ര്യം. കാരക്കാമല മഠത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍- സിസ്റ്റര്‍ ലൂസിക്കെതിരേ പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമിങ്ങനെ

മാനന്തവാടി: ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരേ അപവാദ പ്രചാരണം. മഠത്തിന്റെ അടുക്കളവാതിലിലൂടെ പുരുഷന്മാരെ അകത്ത് പ്രവേശിപ്പിക്കുന്ന സന്ന്യാസത്തിലെ പുതിയ സ്വാതന്ത്ര്യം. കാരക്കാമല മഠത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളെന്ന തലക്കെട്ടോടുകൂടി വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. വൈദികനായ നോബിള്‍ തോമസ് പാറക്കലാണ് യൂ ട്യൂബിലും ഫേസ്ബുക്കിലും അപ് ലോഡ് ചെയ്തിരിക്കുന്നത്.

READ ALSO: മനുഷ്യബോംബാക്രമണത്തെ അപലപിച്ചു; ഐഎസിന്റെ മുഴുവന്‍ സംരക്ഷണ കേന്ദ്രങ്ങളും തകർക്കുമെന്ന്‌ അഫ്ഗാന്‍ പ്രസിഡന്റ്

അപരിചിതരായ പുരുഷന്‍മാരെ മഠത്തിന്റെ അടുക്കളവാതിലിലൂടെ കയറ്റിക്കൊണ്ടുപോവുകയും ഒരു മണിക്കൂറിനു ശേഷം ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നാണ് പറയുന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന സ്ഥലത്ത് പുരുഷന്‍മാര്‍ നുഴഞ്ഞുകയറിയെന്ന് വൈദികന്‍ പറയുന്നു. ഒരു സന്യാസ സഭയെ മാത്രമല്ല, ക്രൈസ്തവ സഭകളെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്. എന്താണ് മഠത്തിനുള്ളില്‍ നടക്കുന്നതെന്നും സ്ത്രീ സന്യസ്ഥര്‍ ഈ ദുരവസ്ഥയെ കുറിച്ച് ആലോചിക്കണമെന്നും അടുക്കള വാതിലിലൂടെ പുരുഷന്‍മാരെ അകത്തേക്കു കയറ്റിവിടുന്നതാണ് ഇവര്‍ ഉദ്ദേശിക്കുന്ന വിപ്ലവമെന്നും ഈ ദൃശ്യങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നുവെന്നും പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലും ജീസസ് ഈസ് ദ ക്രൈസ്റ്റ് എന്ന യൂട്യൂബ് ചാനലിലും ആഗസ്ത് 19ന് 14.55നാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്.

READ ALSO: ഇന്ത്യയ്ക്കിത് അഭിമാന നേട്ടം : ബഹിരാകാശ രംഗവും കീഴടക്കാന്‍ ഇന്ത്യ : ചന്ദ്രയാന്‍-2നെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി ഐഎസ്ആര്‍ഒ

എന്നാല്‍ മഠത്തില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ച് മോശം ദ്വയാര്‍ഥ പ്രയോഗങ്ങളോടു കൂടിയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുന്നതായി ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

READ ALSO:  മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം; സസ്‌പെന്‍ഷനിലായ പോലീസുകാരെ തിരിച്ചെടുത്തു; കാരണം ഇതാണ്

മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്ന് സിസ്റ്റര്‍ ആരോപിച്ചു. സഭയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ത്താ സംഘങ്ങള്‍ അവിടെയെത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴും മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ആ സാഹചര്യത്തില്‍ അടുക്കള വാതില്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ അകത്തുകടന്നതും ലൂസി കളപ്പുരയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തിരക്കിയതും. ഈ ദൃശ്യങ്ങളാണ് നുഴഞ്ഞുകയറ്റമായി പ്രചരിപ്പിക്കുന്നത്. ദൃശ്യത്തിനെതിരെ പലരും അനുകൂലിച്ചും മോശമായ രീതിയിലും കമ്മന്റ് ചെയ്തിട്ടുണ്ട്. ഈ സ്ത്രീക്ക് പോയി വിവാഹം കഴിച്ചൂകൂടേ എന്നും മറ്റും വളരെ മോശമായതുമായ കമ്മന്റുകളും ഇക്കൂട്ടത്തിലുണ്ട്.

READ ALSO: മൂന്നുമാസത്തിനകം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനെത്തുമ്പോൾ ലോക രാഷ്ട്രങ്ങളുടെ പ്രതീക്ഷകൾ ഇങ്ങനെ

https://www.facebook.com/KnightsTemplarIndia/videos/347985282776335/

shortlink

Related Articles

Post Your Comments

Related Articles


Back to top button