Latest NewsInternational

കശ്മീര്‍ വിഷയം; വീണ്ടും മധ്യസ്ഥതയ്ക്ക് തയ്യാറായി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യ- പാക് ബന്ധം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. പ്രശ്‌നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും കശ്മീര്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും കശ്മീര്‍ വിഷയത്തില്‍ ട്രംപ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഈ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തെ സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനെയും ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ട്രംപിന്റെ ഇപ്പോഴത്തെ വാഗ്ദാനം.

ALSO READ: ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ച് എബിവിപി പ്രവര്‍ത്തകര്‍; ഒപ്പം സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും

കഴിഞ്ഞ ദിവസം, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതിന് പിന്നാലെയാണ് മധ്യസ്ഥനാകാമെന്ന് ആവര്‍ത്തിച്ച് ട്രംപ് വീണ്ടും രംഗത്തെത്തിയത്. വ്യാഴാഴ്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ വിളിച്ച അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇംമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മധ്യസ്ഥത ആവശ്യം നരേന്ദ്രമോദിയും മുന്നോട്ട് വെച്ചെന്ന ട്രംപിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ALSO READ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോഴിക്കോട് നഗരസഭയില്‍ സിപിഎം കോണ്‍ഗ്രസ് പിന്തുണയോടെ പ്രമേയം പാസ്സാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button