KeralaLatest News

പ്രശസ്ത സോപാന സംഗീത കുലപതി ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത സോപാന സംഗീത കുലപതി ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു. ആറ് പതിറ്റാണ്ട് കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു. 90 വയസ്സായിരുന്നു. കേരളമെമ്പാടുമായി സോപാന സംഗീതത്തിൽ നിരവധി ശിഷ്യർ ഇദ്ദേഹത്തിനുണ്ട്.

ALSO READ: ധര്‍മജന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെതിരെ എന്തിന് സഖാക്കളെ അങ്കക്കലി : ധര്‍മജന്റെ ചോദ്യങ്ങള്‍ ലക്ഷകണക്കിനു പേരുടെ മനസില്‍ തോന്നിയത്..ധര്‍മജന് പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ

പാലക്കാട് ചെർപ്പുളശേരി നെല്ലായ സ്വദേശിയായ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂരിലായിരുന്നു സ്ഥിരതാമസം. ആഴ്ചകൾക്ക് മുമ്പു വരെ ക്ഷേത്രങ്ങളിൽ സംഗീതാലാപനവുമായി കലാരംഗത്ത് സജീവമായിരുന്നു. 66 വർഷം ഗുരുവായൂരപ്പന് മുന്നിൽ കൊട്ടിപ്പാടി സേവ നടത്തിയ കലാകാരനാണ്.

ALSO READ: ഈ ദുരന്ത കാഴ്ച മറന്നാല്‍ ഉടന്‍ പഴയ അഹങ്കാരിയാവാതെ പറ്റില്ലല്ലോ- സജീവ് പാഴൂരിന്റെ വാക്കുകളിലേക്ക്

ഗീതാഗോവിന്ദത്തിന് രാധാകൃഷ്ണപ്രേമം അഥവാ അഷ്ടപദി എന്ന വ്യഖ്യാനം രചിട്ടുണ്ട്. സോപാന സംഗീതത്തെക്കുറിച്ച് ബൃഹത്തായ ഒരു ഗ്രന്ഥം രചിക്കുന്നതിനുളള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കേന്ദ്ര, കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരങ്ങൾ, ഷട്കാല ഗോവിന്ദമാരാർ പുരസ്‌കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button