Latest NewsIndia

ഇന്ത്യന്‍ ആര്‍മിയില്‍ പ്രത്യേക മനുഷ്യാവകാശ സെല്‍; പ്രതിരോധ രംഗത്ത് സുപ്രധാന മാറ്റങ്ങളുമായി രാജ്യം

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സുപ്രധാന മാറ്റങ്ങളുമായി ഇന്ത്യ. ഇന്ത്യന്‍ ആര്‍മിയില്‍ പ്രത്യേക മനുഷ്യാവകാശ സെല്‍ രൂപീകരിക്കാനും തീരുമാനമായി. ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടപ്പാക്കുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

ALSO READ: രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കുന്ന സാനിറ്ററി നാപ്കിന്‍, വിലയും തുച്ഛം; താരമായി ഐഐടി വിദ്യാര്‍ത്ഥികള്‍

സെെനികര്‍ നേരിടുന്ന അവകാശലംഘനങ്ങളെ പരിശോധിക്കുന്ന നോഡല്‍ ബോഡിയായി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തന്നെയാകും ഈ സെല്‍ പ്രവര്‍ത്തിക്കുക. മേജര്‍ ജനറല്‍ റാങ്ക് ഓഫീസറായിരിക്കും മനുഷ്യാവകാശ സെല്ലിന്‍റെ തലവന്‍. നാവിക, വ്യോമ സേനകളില്‍ നിന്നുള്ള പ്രതിനിധികളും ഈ സെല്ലില്‍ ഉണ്ടാകും.

ALSO READ: സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ഡ്രൈവര്‍ തസ്തികയിലേയ്ക്ക് ഇനി മുതല്‍ വനിതകളും : മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടു

ഒപ്പം ഡപ്യൂട്ടേഷനില്‍ ഒരു ഐപിഎസ് ഓഫീസറെയും സെല്ലിൽ ഉൾപ്പെടുത്താൻ ധാരണയായി. ഇതുകൂടാതെ ആര്‍മി ചീഫിന്‍റെ കീഴില്‍ ഒരു വിജിലന്‍സ് സെല്ലും ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്. മനുഷ്യാവകാശ സെല്ലിന്‍റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനാണ് ഐപിഎസ് ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷനില്‍ നിയമിക്കുന്നത്.

ജമ്മു കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഇന്ത്യന്‍ ആര്‍മി നേരിടുന്നുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്ന് ആര്‍മി വക്താക്കള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button