Latest NewsIndia

ബിജെപിയില്‍ പുതുതായി ചേര്‍ന്നത് കോടികണക്കിന് പേര്‍ : കേരളത്തില്‍ പ്രതീക്ഷിയ്ക്കാത്ത നേട്ടം

ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പിയില്‍ പുതുതായി ചേര്‍ന്നത് കോടിക്കണക്കിന് ജനങ്ങള്‍. നാല് കോടിയോളം ജനങ്ങളാണ് ഇത്തവണ ബിജെപിയിലേയ്ക്ക് അംഗത്വം എടുത്തത്. അതുകൊണ്ടുതന്ന മെമ്പര്‍ഷിപ്പ് കാമ്പെയിനില്‍ ബിജെപി റെക്കാഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.. ഇതുവരെയുള്ള കണക്കനുസരിച്ച് 3.78 കോടി പുതിയ അംഗങ്ങളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അവസാനവട്ട കണക്കുകള്‍ പൂര്‍ത്തിയാകുമ്പോള്‍ അംഗസംഖ്യ ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യതയെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

Read Also : ‘ഹൗഡി മോദി’ ഉച്ചക്കോടി രജിസ്‌ട്രേഷന്റെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും

അതേസമയം,  കേരളത്തിലും ബിജെപി പ്രതീക്ഷിയ്ക്കാത്ത നേട്ടം കൈവരിച്ചു.കേരളത്തില്‍ പുതുതായി 6.5 ലക്ഷം പേര്‍ ബിജെപിയില്‍ ചേര്‍ന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് 18 വരെയുള്ള കണക്കാണിത്. പ്രതീക്ഷിച്ചതിലേറെ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ഇന്നലെ ചേര്‍ന്ന ബി.ജെ.പി നേതൃയോഗം വിലയിരുത്തി. ദേശീയ നേതൃത്വം ഒരാഴ്ച കൂടി അംഗത്വ പ്രചാരണം നീട്ടിയതിനാല്‍ കേരളത്തിലെ പാര്‍ട്ടി അംഗങ്ങളുടെ കണക്ക് പിന്നീടു പ്രഖ്യാപിക്കും. ഒരാഴ്ചയ്ക്കകം 2 ലക്ഷം പേര്‍ കൂടി ചേരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Read Also : നാടകീയ നീക്കങ്ങൾക്കൊടുവിൽ പി.ചിദംബരം അറസ്റ്റിൽ

2.2 കോടി പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുക എന്നതായിരുന്നു മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ ആരംഭിക്കും മുന്‍പ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യം വച്ചതിനെക്കാള്‍ 1.6 കോടി പുതിയ അംഗങ്ങളെയാണ് ബി.ജെ.പിക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button