KeralaLatest NewsGulf

പ്രവാസികള്‍ക്ക് തിരിച്ചടി : കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റിന് വൻ നിരക്ക്

കോഴിക്കോട്: പ്രവാസികള്‍ക്ക് തിരിച്ചടി നൽകികൊണ്ട് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റിന് വൻ നിരക്ക്. വിമാനക്കമ്പനികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി നാല് ഇരട്ടിയിലേറെ  കൂട്ടിയെന്നാണ് റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. വിമാനയാത്രാക്കൂലി കൂട്ടിയതും ഈ സെക്ടറുകളിലാണ്.

Also read : ആമസോണ്‍ മഴക്കാടുകളെ അഗ്‌നിയില്‍ നിന്ന് രക്ഷിക്കാന്‍ എയര്‍ ടാങ്കറുകളെത്തി

ഈ സീസണില്‍ സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ നേരത്തെ ശരാശരി 18,000 രൂപയുണ്ടായിരുന്നിടത്തു ചുരുങ്ങിയത് 70,000 രൂപ വിമാനക്കൂലി നല്‍കണമെന്നാണ് റിപ്പോർട്ട്. യുഎഇയിലേക്ക് നേരത്തെ ശരാശരി ആറായിരമായിരുന്നുവെങ്കിൽ 22,000 മുതല്‍ 30,000 വരെയാണ് നിരക്ക്. ഇതോടെ വേനലവധി കഴിഞ്ഞ് തിരിച്ചു പോകുന്ന പ്രവാസികള്‍ ദുരിതത്തിലായി.

Also read : ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് ഇനി യുഎഇയിലും

യാത്രക്കാരുടെ തിരക്കും, ഇന്ധന വില ഉയര്‍ന്നതുമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നിരക്ക് ഏകീകരിക്കാനുള്ള നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ് വിമാനക്കമ്പനികള്‍ ഇഷ്ടാനുസരണം യാത്രാകൂലി കൂട്ടാന്‍ കാരണമെന്നാണ്  ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. അുത്ത മാസം പകുതി വരെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനയാത്രാക്കൂലി ഈ നിലയില്‍ തുടർന്നേക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button