KeralaLatest News

മകന്‍ ശബരിമല ദര്‍ശനം നടത്തിയതിനെക്കുറിച്ച് കോടിയേരിയുടെ ന്യായീകരണം ഇങ്ങനെ

 

തിരുവനന്തപുരം: താന്‍ വിശ്വാസിയല്ലെന്നും എന്നാല്‍ ബിനോയി മുന്‍പും ശബരിമലയില്‍ പോയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരാധനാലയങ്ങളില്‍ പോകുന്നതിനോ വിശ്വാസം അവലംബിക്കുന്നതിനോ കുടുംബാംഗങ്ങള്‍ക്ക് നേരത്തെയും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും അതുമനസിലാക്കാതെയാണ് പലരും വാര്‍ത്തയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിനോയ് കോടിയേരിയുടെ ശബരിമല സന്ദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ദൈവമില്ലെന്ന് വിശ്വസിയ്ക്കുന്നവര്‍ ഇപ്പോള്‍ ബീഹാര്‍ സ്വദേശിനി വീട്ടില്‍ കയറാതിരിയ്ക്കാന്‍ ശബരിമലയില്‍ പോയി അയ്യപ്പനോട് പ്രാര്‍ത്ഥിയ്ക്കുന്നു.. ഇനി എന്തെല്ലാം കാണണം സഖാവേ.. ബിനോയി കൊടിയേരിയുടെ ശബരിമല ദര്‍ശനത്തോടെ ട്രോള്‍ പ്രവാഹം

പാര്‍ട്ടിക്കാര്‍ ക്ഷേത്രത്തില്‍ പോയെന്ന് കേട്ടാലുടനെ നടപടിയെടുക്കാറില്ലെന്നും എന്നു കരുതി സിപിഎമ്മുകാരെല്ലാം ക്ഷേത്രകാര്യങ്ങള്‍ക്കു പോകണമെന്നു പറയാന്‍ തന്നെ കിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറിയായ താന്‍ അമ്പലത്തില്‍ പോയിരുന്നാല്‍ പാര്‍ട്ടി കാര്യങ്ങള്‍ ആര് നോക്കുമെന്നും കോടിയേരി ചോദിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 17 ന് വൈകിട്ടാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇരുമുടിക്കെട്ടുമായി ആചാരപ്രകാരമായിരുന്നു ദര്‍ശനം. ബിനോയ്ക്കൊപ്പം എട്ട് പേരടങ്ങിയ സംഘവുമുണ്ടായിരുന്നു. ശബരിമല അയ്യപ്പനെ തൊഴുത് മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പ്രസാദം സ്വീകരിച്ചാണ് സംഘം മടങ്ങിയത്.

ALSO READ:   ബിനോയ് കോടിയേരി എന്‍ഡി തിവാരിക്ക് പഠിക്കുന്നോ? ഒരു കുപ്പി രക്തമല്ല ഒരു തുള്ളിമതി സത്യം തെളിയാന്‍ 

ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിനോയ് മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുകയാണ്. എല്ലാ തിങ്കളാഴ്ചയും മുംബൈ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button