Latest NewsUAEGulf

ഇനി യുഎഇയിലെ മരുഭൂമികളിലും മഴ പെയ്യും; കൃത്രിമ മഴ പെയ്യിക്കാന്‍ പുതിയ പദ്ധതികള്‍

അബുദാബി: ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിനും മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ പദ്ധതികളുമായി യുഎഇ. കൃത്രിമ മഴ പെയ്യിക്കുന്നതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2020 ജനുവരിയില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഫോറം ഓണ്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് സയന്‍സില്‍ ഈ രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനമുണ്ട്. ക്ലൗഡ് സീഡിങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്ര- സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കാനാണ് നീക്കം.

ALSO READ: നാല് നിലകെട്ടിടം തകര്‍ന്ന് രണ്ട് മരണം; 15 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

നിലവില്‍ ജലക്ഷാമം പരിഹരിക്കുന്നതിനായി ചിലവ് കുറഞ്ഞതും എന്നാല്‍ സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത്.
ഉപപ്രധാനമന്ത്രി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് ഊ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.ഈ വര്‍ഷം യുഎഇയില്‍ കൂടിയ അളവില്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മഴ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം നല്‍കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് പരിസ്ഥിതി മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം, ഒരുമുറി പൂര്‍ണമായും കത്തി നശിച്ചു

ക്ലൗഡ് സീഡിങ്ങ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ വിജയം കണ്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് യുഎഇയില്‍ ലഭിക്കുന്ന ഉയര്‍ന്നതോതിലുള്ള മഴയെന്നും കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സായൂദി നേരത്തെ വ്യക്തമാക്കിയിരുന്നു. മഴ ലര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള വിദഗ്ധരുമായും ഗവേഷകരുമായും സഹകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ രാജ്യത്തെ ജലവിതരണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button