Festivals

കേരളത്തിലെ വിനായക ചതുർത്ഥി ആഘോഷം

ഹിന്ദുക്കളുടെ ഉത്സവദിവസങ്ങളില്‍ പ്രമുഖമായൊരു ദിവസമാണ്‌ വിനായക ചതുര്‍ത്ഥി. ഗണേശപൂജാദിനം എന്നും ഇതറിയപ്പെടുന്നു. ചിങ്ങമാസത്തില്‍ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥിദിവസം ഗണപതിയുടെ ജന്മദിനമാണ്‌. എല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ ശുക്ലപക്ഷചതുര്‍ത്ഥിനാളില്‍ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്‌ പൂജ ചെയ്യുക ഉത്തരേന്ത്യയില്‍ വളരെ പ്രചാരത്തിലിരിക്കുന്ന ഒന്നാണ്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിനായ ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കപ്പെടാറില്ല.

ഗണപതി ക്ഷേത്രങ്ങളില്‍ ആനയൂട്ട് ഉള്‍പ്പെടെയുള്ള പരിപാടികളാണ് ഇവിടെ സാധാരണ സംഘടിപ്പിക്കാറുള്ളത്. പ്രത്യേക പൂജകൾ നടത്താറുണ്ടെങ്കിലും കേരളത്തില്‍ ഗണപതി ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങൾ. മഹാരാഷ്ട്രയിലാണ് പ്രധാനമായും വിനായക ചതുര്‍ത്ഥി ആഘോഷങ്ങൾ നടന്നുവന്നിരുന്നത്. പിന്നീടിത് ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിനായക ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button