Festivals

വിനായക ചതുര്‍ത്ഥിയ്ക്ക് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനു പിന്നില്‍ …അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഗണപതി ഭഗവാന്റെ  പിറന്നാള്‍ ദിവസത്തിലാണ്
ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുകയാണ് ഹിന്ദുമത വിശ്വാസികള്‍. പത്ത് ദിവസങ്ങളുടെ ആഘോഷങ്ങള്‍ക്കൊടുവില്‍ പൂജിച്ച ഗണപതി ഭഗവാന്റെ വിഗ്രഹം മേളവാദ്യങ്ങളുടെ അകമ്പടിയോടെ ആയിരക്കണത്തിന് ഭക്തന്മാര്‍ ചേര്‍ന്ന് കടലില്‍ ഒഴുക്കും. മനുഷ്യ വംശത്തിന്റെ സകല വിഗ്‌നങ്ങളും ഒഴിഞ്ഞു പോയി എന്ന് ഇതോടെ വിശ്വസിക്കും.

നാല് ഘട്ടങ്ങളിലായാണ് ഗണപതി ഭവാന്റെ വിഗ്രഹത്തില്‍ പൂജ നടത്തി കടലില്‍ ഒഴുക്കുക. മനുഷ്യകുലത്തിന്റെ പ്രാര്‍ത്ഥനകള്‍ ഏറ്റുവാങ്ങി ഗണപതി ഭഗവാനെ കടലില്‍ നിമജ്ജനം ചെയ്യും. താമരയും കറുകപ്പുല്ലും എന്നിങ്ങനെ എല്ലാം ചേര്‍ത്ത് അണിയിച്ചൊരുക്കിയാണ് ഘോഷയാത്ര നടത്തുന്നത്.

മണ്ണ് അല്ലെങ്കില്‍ കളിമണ്ണ് എന്നിവ ഉപയോഗിച്ചാണ് വിഗ്രഹം നിര്‍മ്മിച്ചു കൊണ്ടിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു വിനായക ചതുര്‍ത്ഥി ആഘോഷിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ചും മഹാരാഷ്ട്രയിലാണ് ആഘോഷങ്ങള്‍ കൂടുതല്‍. പിന്നീട് അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കേരളത്തിലും ആഘോഷങ്ങള്‍ ഇപ്പോള്‍ പൊടിപൊടിയ്ക്കുകയാണ്. ഒരടിയില്‍ തുടങ്ങി പത്തും പതിനഞ്ചും അടിയുള്ള വിഗ്രഹങ്ങളാണ് ഇപ്പോള്‍ ആഘോഷങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button