വിനായക ചതുർത്ഥിFestivals

ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണോ? എങ്കില്‍ അറിഞ്ഞോളൂ ഗണപതിക്ക് പ്രിയപ്പെട്ട പൂക്കള്‍ ഇവയാണ്

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. വിഗ്നേശ്വരനായ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് വരുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് വിനായക ചതുര്‍ത്ഥി ഗണപതിയുടെ പിറന്നാളാണ്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ കേരളത്തിലേക്കാള്‍ വിനായ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. പത്തുദിവസങ്ങളിലായാണ് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നത്. ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഈ ദിവസത്തില്‍ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാര്‍ ചെയ്തു ഗണപതിയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു. സിന്ദൂരവും ഗണപതി ഭഗവാന് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഗണപതിക്കിഷ്ടപ്പെട്ട പുഷ്പങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? കറുകമാലയും താമരമൊട്ടും മാത്രമല്ല, ഈ മോദകപ്രിയനിഷ്ടപ്പെട്ട മറ്റ് പുഷ്പങ്ങളെക്കുറിച്ചറിയൂ…

ALSO READ: ഗണേശോത്സവത്തിനൊരുങ്ങി കേരളം; നാടെങ്ങും വിപുലമായ ആഘോഷങ്ങള്‍

കറുക : വിഘ്‌നങ്ങള്‍ മാറ്റുന്ന സര്‍വ്വേശ്വരനായ ഗണപതിയ്ക്ക് ഏറ്റവും ഇഷ്ടമായ വഴിപാടാണ് കറുകമാല. ഉദ്ദിഷ്ട കാര്യസാധ്യത്തിനും തടസ്സ നിവാരണത്തിനും ഗണപതിക്ക് കറുകമാല ചാര്‍ത്തുന്നത് ഏറ്റവും ഗുണകരമാണ്. ഒരു മണ്ഡലകാലം (41 ദിവസം) തുടര്‍ച്ചയായി കറുകമാല ചാര്‍ത്തിക്കുന്നവരുടെ ആഗ്രഹം ഗണപതി തടസ്സം കൂടാതെ സാധിപ്പിക്കും എന്നതാണ് വിശ്വാസം. നാല്പത്തിയൊന്നാം ദിവസം വിശേഷാല്‍ അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നു. ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.

താമരപ്പൂവ് :താമരപ്പൂവ് ഗണപതിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിനായക ചതുര്‍ത്ഥിനാളില്‍ ഗണേശവിഗ്രഹത്തില്‍ ചാര്‍ത്താന്‍ താമര മാല ഉപയോഗിക്കാറുണ്ട്.

ALSO READ: ഗണേശോത്സവം ആഘോഷിച്ചോളൂ… പക്ഷേ പരിസ്ഥിതിയെ മറക്കരുത്

ചുവന്ന ചെമ്പരത്തി:ചുവന്ന ചെമ്പരത്തിപ്പൂ ഗണപതിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഗണപതിയെ പൂജിയ്ക്കുവാന്‍ ഇത് ഉപയോഗിക്കാം.

ചുവന്ന അരളിപ്പൂവ്:ചുവന്ന അരളിപ്പൂവ് ഗണേശ കുസുമം എന്നും അറിയപ്പെടുന്നു. ചുവന്ന അരളി കൊണ്ട് ഗണപതിക്ക് പുഷ്പാഞ്ജലി നടത്തിയാല്‍ സകല വിഘ്‌നങ്ങളും അകന്നു പോകും എന്നാണു വിശ്വാസം . തെച്ചി,ആമ്പല്‍,ചുവന്ന താമര എന്നിവയും ഗണേശ പ്രീതി കരങ്ങളായ പുഷ്പങ്ങള്‍ ആകുന്നു.

എരിക്കിന്‍ പൂവ്:എരുക്കിന്റെ പൂവ് ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ഒരാളുടെ ശരീരത്തില്‍ നിന്നും നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്. എരുക്കിന്‍ പൂ കൊണ്ടു ഭഗവാന് മാല സമര്‍പ്പിയ്ക്കുന്നത് രോഗങ്ങളില്ലാത്ത, ആരോഗ്യകരമായ ജീവിതത്തിന് ഏറെ ഉത്തമം.

ALSO READ: വരുന്നത് ഗണേശ ചതുര്‍ത്ഥിയാണ്, നാവിൽ കപ്പലോടും രുചി; വേഗം കരാഞ്ചി തയ്യാറാക്കിക്കോളു

മാതളപ്പൂ: മാതളത്തിന്റെ പൂവ് ഗണപതി ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ്. ഇലകളും പൂക്കളും ചിലയിടങ്ങളില്‍ ഗണപതിയെ പൂജിയ്ക്കുവാന്‍ ഉപയോഗിക്കാറുണ്ട്.

ശംഖുപുഷ്പം:ശംഖുപുഷ്പത്തിന്റെ പൂക്കള്‍ ഗണപതി പൂജയക്ക് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments


Back to top button