Festivals

വിനായക ചതുര്‍ത്ഥി : ഏറ്റവും കൂടുതലായി ആഘോഷിക്കുന്നത് ഈ സംസ്ഥാനത്ത്

ശിവന്റെയും പാര്‍വതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കപ്പെടുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും കേരളത്തിലേക്കാള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതലായും ആഘോഷിക്കാറുള്ളത്. ഇതിൽ മഹാരാഷ്ട്രക്കാരാണ് ഏറ്റവും കൂടുതലായി ഗണേഷ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. അവരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണിത്. ലോകമാന്യ തിലക് ആണ് ബ്രാഹ്മിണര്‍ക്കിടയില്‍ മാത്രം ആഘോഷിച്ചിരുന്ന ചടങ്ങുകള്‍ പൊതുജനതയ്ക്ക് മുന്നില്‍ എത്തിച്ചതും പൊതു ആഘോഷമാക്കി ഗണേഷ ചതുര്‍ത്ഥിയെ മാറ്റിയതും.

Also read : ഗണേശ പൂജയിൽ മോദകത്തിന്റെ പ്രാധാന്യം

പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടക്കാറുള്ളത്. ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് ഇതിൽ പ്രധാനം. താമരയും കറുകപ്പുല്ലും ഉപയോഗിച്ചുള്ള പൂജയും ഉപയോഗിച്ച് പൂജ ചെയ്യുകയും,ഗണപതിക്ക് സമര്‍പ്പിക്കുകയും ചെയ്യും. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ദിവസങ്ങളില്‍ പൂജ ചെയ്ത വിഗ്രഹം ഘോഷയാത്രകളോടെ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂർണമാകുന്നു.

Also read : വിനായക ചതുർഥി; പൂജാവിധികള്‍ ഇവയാണ്

മഹാരാഷ്ട്രയിലാണ് വിപുലമായി ആഘോഷിച്ച് വന്നിരുന്ന വിനായക ചതുര്‍ത്ഥി പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിനായക ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കപ്പെടാറുണ്ട്. അതോടൊപ്പം ഇന്ത്യയെ കൂടാതെ തായ്‌ലന്റ്, കബാഡിയ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, നേപാള്‍, ചൈന എന്നിവിടങ്ങളിലും ഗണപതിയ്ക്ക് ഭക്തന്മാരുണ്ട്.

shortlink

Related Articles

Post Your Comments


Back to top button