Festivals

വിനായകചതുർത്ഥി; പ്രകൃതിയോട് ഇണങ്ങുന്ന ഗണേശവിഗ്രഹങ്ങൾ ഉപയോഗിക്കാം

ശ്രീപരമേശ്വരന്റെയും ശ്രീപര്‍വ്വതിദേവിയുടെയും പുത്രനായ മഹാഗണപതിയുടെ ജന്മനക്ഷത്രമായ ശ്രാവണമാസത്തിലെ (ചിങ്ങം) ശുക്ലപക്ഷചതുര്‍ത്ഥിയിലാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിക്കുന്നു. പത്ത് ദിവസം ഗണപതിയുടെ വിഗ്രഹത്തില്‍ പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുന്നു. നാല് ഘട്ടങ്ങളിലായി നടത്തുന്ന പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേഷ വിഗ്രഹം നദിയിൽ ഒഴുക്കും.

വിനായക ചതുർത്ഥിയുടെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ കഴിവതും പ്രകൃതിയോട് ഇണങ്ങുന്നവ മാത്രം ആയിരിക്കണം. വിഗ്രഹത്തിന് നിറം നല്‍കുന്നതിന് പ്രകൃതിദത്തവും ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും ദോഷകരമല്ലാത്തതുമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. അപകടകാരിയായ അല്ലെങ്കിൽ വിഷലിപ്തമായ പെയിന്റുകള്‍/ചായങ്ങള്‍ എന്നിവ കൊണ്ട് നിറം നല്‍കിയവ ആകരുത്. കിണറുകള്‍, തടാകങ്ങള്‍, നദികള്‍ എന്നീ ശുദ്ധജലസ്രോതസ്സുകള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. നിമജ്ജനത്തിനായി പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങള്‍ മാത്രം തെരഞ്ഞെടുക്കണം.

shortlink

Post Your Comments


Back to top button