Latest NewsIndia

കശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ നിഷേധിച്ച നടപടിയാണ് തന്നെ അസ്വസ്ഥനാക്കിയെന്ന് കാണിച്ച് രാജിക്കത്ത് : കണ്ണന്‍ ഐഎഎസിന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി : കശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ നിഷേധിച്ച നടപടിയാണ് തന്നെ അസ്വസ്ഥനാക്കിയെന്ന് കാണിച്ച് രാജിക്കത്ത് നല്‍കിയ കണ്ണന്‍ ഐഎഎസിന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ് .

Read Also : പ്രളയകാലത്ത് പദവി വെളിപ്പെടുത്താതെ ചുമടെടുത്ത് മാതൃകയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ജനാധിപത്യ വിരുദ്ധ നടപടികളില്‍ അസ്വസ്ഥനായിട്ടാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ തന്റെ അഭിപ്രായ സ്വാതന്ത്രത്തിന് വിലങ്ങുതടിയാകുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ സ്വീകരിച്ച നടപടികളെ കണ്ണന്‍ ഐഎഎസ് വിമര്‍ശിച്ചു. കശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ നിഷേധിച്ച നടപടിയാണ് തന്നെ അസ്വസ്ഥനാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിലുള്ള വിശദീകരണമാണ് ആഭ്യന്തരമന്ത്രാലയം ആരാഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്റ് നാഗര്‍ ഹാവേലിയിലെ സര്‍ക്കാര്‍ വകുപ്പില്‍ സെക്രട്ടറിയാണ് കണ്ണന്‍ ഗോപിനാഥന്‍. പ്രളയകാലത്ത് ആരുമറിയാതെ കൊച്ചിയില്‍ സേവനപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഇദ്ദേഹം ഐഎഎസുകാരനാണ് എന്നറിഞ്ഞപ്പോള്‍ തന്നെ മലയാളി ആശ്ചര്യപ്പെട്ടിരുന്നു.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന് രാജികത്ത് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button