Latest NewsIndia

കാവിക്കും വിശ്വാസങ്ങള്‍ക്കും പ്രിയമേറുന്നു; എന്‍സിപിയും ഇനി കാവിക്കൊടിയിലേക്ക്

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ എന്‍.സി.പി റാലികളില്‍ പാര്‍ട്ടിക്കൊടികള്‍ക്കൊപ്പം കാവിക്കൊടികളും ഉയര്‍ത്താന്‍ തീരുമാനം. ഛത്രപതി ശിവജിയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കാനാണ് എന്‍.സി.പി കാവിക്കൊടികള്‍ ഉയര്‍ത്തുന്നതെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മറാത്ത്‌വാഡയിലെ പര്‍ഭാനിയില്‍ എന്‍.സി.പി റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ആമസോണ്‍ കാടുകളിലെ തീ അണയ്ക്കാന്‍ ഏകദേശം അരലക്ഷത്തോളം സൈനികര്‍ രംഗത്തിറങ്ങി

കാവിക്കൊടിയും ശിവജിയും ഏതെങ്കിലും പാര്‍ട്ടിയുടെ കുത്തകയല്ലെന്നും അത് തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നും അജിത് പവാര്‍ പറഞ്ഞു. അതേസമയം, ബിജെപിയുടെയും ശിവസേനയുടെയും തീവ്രഹിന്ദുത്വ സമീപനം വോട്ടര്‍മ്മാരെ ആകര്‍ഷിക്കുന്ന പശ്ചാത്തലത്തില്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ പദ്ധതിയെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിയും ശിവസേനയും പ്രതിപക്ഷകക്ഷികളെ ഹിന്ദുവിരുദ്ധരായി മുദ്രകുത്തുന്നതിനെ ഇതുവഴി ചെറുക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ എന്‍.സി.പി നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിലേക്കും ശിവസേനയിലേക്കും പോയതിന്റെ പശ്വാത്തലത്തിലാണ് ഇത്തരത്തിലൊരു ചുവടുമാറ്റത്തിന് പാര്‍ട്ടി തയ്യാറായത്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം മോദി സര്‍ക്കാരിനെ അനുകൂലിച്ച സാഹചര്യത്തില്‍ ഹിന്ദുവിരുദ്ധത കൊണ്ട് നിലനില്‍പ്പില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതേസമയം, പശ്ചിമ ബംഗാളില്‍ ബി ജെ പി യുടെ വളര്‍ച്ചയെ തടയാനെന്നോണം പുതിയ ഫോര്‍മുല അവതരിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതനുസരിച്ച് കലിഗഞ്ച്, ഖരഗ്പുര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപുര്‍ സീറ്റില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയും മത്സരിക്കും. മൂന്നു സീറ്റിലും പരസ്പരം സഹകരിക്കാനാണ് നിലവിലെ ധാരണയായിട്ടുള്ളത്.

ALSO READ: ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തയാള്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്ക് പിന്നാലെ കേരളത്തിലും മൃദുഹിന്ദുത്വനിലപാട് സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. ശബരിമല വിഷയമാണ് കേരളത്തിലെ കനത്ത തോല്‍വിക്ക് കാരണമെന്ന് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ ആരോപണം ഉയര്‍ന്നതോടെയാണ് യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം തീരുമാനമെടുത്തത്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിഷയത്തില്‍ നിലപാട് മയപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

ALSO READ: ഗോമാംസം നിഷിദ്ധമാണെന്ന ഹൈന്ദവ സങ്കല്‍പ്പത്തെ ബഹുമാനിക്കുന്നു; ഗോഹത്യ നിരോധനത്തെ അനുകൂലിച്ച് പ്രശസ്ത ഹോളിവുഡ് താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button