Latest NewsKerala

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; അധ്യാപകനെതിരെ സ്‌കൂള്‍ അധികൃതരുടെ നടപടി

കോഴിക്കോട്: യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സ്‌കൂള്‍ അധികൃതരുടെ നടപടി. സ്‌കൂളിലെ അറബി അധ്യാപകനായ പി ടി അബ്ദുള്‍ മസൂദിനെയാണ് മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മലപ്പൂര്‍ പുത്തൂര്‍ പള്ളിക്കലിലെ എയ്ഡഡ് സ്‌കൂളിലെ താല്‍ക്കാലിക അറബിക് അധ്യാപകനാണിയാള്‍.

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്ന് മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ കേസെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് തേഞ്ഞിപ്പലം പോലീസ് സംഭവം അറിഞ്ഞത്.

വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്വകാര്യ സ്‌കാനിംഗ് സെന്ററിലെ ഡോക്ടറാണ് പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അധ്യാപകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. താന്‍ അഞ്ചാം ക്ലാസില്‍ പഠിപ്പിച്ച കുട്ടിയെയാണ് മസൂദ് രണ്ടര മാസം മുമ്പ് പീഡനത്തിനിരയാക്കിയത്. ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടില്‍ വെച്ചാണ് ഇയാള്‍ പീഡനം നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. സാമ്പത്തികമായി തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദം നടക്കുന്നതായും സൂചനയുണ്ട്.

Tags

Post Your Comments


Back to top button
Close
Close