Latest NewsIndiaSports

ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു പ്രധാനമന്ത്രിയെ സന്ദർശിച്ചു, സിന്ധുവിനോട് മോദി പറഞ്ഞത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു സന്ദർശിച്ചു. സിന്ധുവിനെ അഭിനന്ദിച്ച മോദി ഭാവിയിൽ ഇനിയും മഹത്തായ വിജയങ്ങൾ നേടാൻ കഴിയട്ടെയെന്നും ആശംസിച്ചു. ഇന്ത്യയുടെ അഭിമാനത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ALSO READ: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിജയം, ടി-20 മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ താരങ്ങളുടെ ആഘോഷ വീഡിയോ വൈറൽ

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷില്‍ ഇന്ത്യയ്ക്ക് കന്നി സ്വര്‍ണമാണ് സിന്ധു നേടി കൊടുത്തത്. സ്വിറ്റ്സർലണ്ടിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാതെ രണ്ടു ഗെയിമുകള്‍ക്കു വീഴ്ത്തിയാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്.

ALSO READ: എല്ലാവരും 30 മിനിറ്റ് എഴുന്നേറ്റ് നിൽക്കണം, ഇത് കശ്മീരിന് വേണ്ടിയാണ്, ഇമ്രാൻ ഖാന്റെ പുതിയ നീക്കത്തിൽ ഞെട്ടി സോഷ്യൽ മീഡിയ

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലാണിത്. രണ്ടു വെള്ളിയും രണ്ടു വെങ്കലവും സിന്ധു നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button