KeralaLatest News

ആര്‍.എസ്.എസ്. സര്‍സംഘചാലക് കഞ്ഞിക്കുഴിയിൽ; മോഹന്‍ ഭാഗവതിന്റെ സന്ദർശനത്തെക്കുറിച്ച് ജസ്റ്റിസ് പറഞ്ഞത്

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ ജസ്റ്റിസ് കെ.ടി.തോമസിനെ കാണാൻ ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തി. ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ് ഒ.എം.മാത്യുവിനെയും അദ്ദേഹത്തിന്റെ മാന്നാനത്തെ വീട്ടിലെത്തി മോഹന്‍ഭാഗവത് കണ്ടു.

ALSO READ: വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് ഒഴിവാക്കണം;- ഹൈക്കോടതി

ജസ്റ്റിസ് തോമസിന്റെ വീട്ടിലായിരുന്നു തിങ്കളാഴ്ച രാവിലെ 10-ന് കൂടിക്കാഴ്ച. മോഹന്‍ ഭാഗവതിന്‍റേത് സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് കെ.ടി.തോമസ് പറഞ്ഞു. അദ്ദേഹവുമായി നേരത്തേ സൗഹൃദമുണ്ട്. മുന്‍പ് ആര്‍.എസ്.എസ്. ചടങ്ങില്‍ എത്തിയപ്പോള്‍ ഭാഗവത് തന്റെ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. അതാണിപ്പോള്‍ നടന്നതെന്നും ജസ്റ്റിസ് തോമസ് പറഞ്ഞു.

ALSO READ: ഇന്ന് നിർണായക ദിവസം, കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിധി കാത്ത്‌ മധ്യ കേരളം

ഭാഗവതുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല. തനിക്ക് രാഷ്ട്രീയമില്ലെന്നും തോമസ് വ്യക്തമാക്കി. കഴിഞ്ഞദിവസം അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി. നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെക്കുറിച്ചാണ് ഏറെസമയവും തങ്ങള്‍ സംസാരിച്ചത്. അര മണിക്കൂറിലേറെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെലവിട്ട മോഹന്‍ ഭാഗവത് കാപ്പി മാത്രമാണ് കുടിച്ചത്. വ്രതമായതിനാല്‍ അദ്ദേഹം മറ്റൊന്നും കഴിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button