Latest NewsLife StyleFood & Cookery

നിങ്ങള്‍ക്കറിയാമോ? ഈ ഭക്ഷണങ്ങള്‍ ഡെങ്കിപ്പനിയെ തടയും

 

ഇത് മഴക്കാലമാണ്… കോരിച്ചൊരിയുന്ന പേമാരിക്കൊപ്പം അസുഖങ്ങള്‍ കൂടി പടര്‍ന്നു പിടിക്കുന്ന കാലം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ ഡെങ്കിപ്പനി മുന്‍പന്തിയിലാണ്. എന്നാല്‍ ഭക്ഷണത്തില്‍ ഇത്തിരി ശ്രദ്ധവെച്ചാല്‍ ഡെങ്കിപ്പനിയെ തുരത്താം. രോഗ പ്രതിരോധശേഷി കുറയുന്നതാണ് പലപ്പോഴും എളുപ്പത്തില്‍ ഡെങ്കിപ്പനി പിടിപെടാന്‍ കാരണമാകുന്നത്. അതിനാല്‍ത്തന്നെ, രോഗപ്രതിരോധ ശേഷിയെ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മഞ്ഞള്‍, വെളുത്തുള്ളി, തൈര്, ബദാം, സിട്രസ് ഫ്രൂട്ടുകള്‍ എന്നിവയെല്ലാം പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങളാണ്.

മഞ്ഞള്‍

മഞ്ഞളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍,ആന്റി വൈറല്‍,ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും. കാന്‍സര്‍ ഉള്‍പ്പെടെ തടയാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മഞ്ഞളിന് പ്രൊസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. രക്തത്തില്‍ കാണുന്ന ട്യൂമര്‍ കോശങ്ങള്‍ ടി-സെല്‍, ലുക്കീമിയ, കുടലിലെയും മാറിടങ്ങളിലെയും കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു.

ALSO READ: ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം

സിട്രസ് ഫ്രൂട്ട്‌സ്

‘സിട്രസ് ഫ്രൂട്ട്സ്’ എന്ന ഗണത്തില്‍പ്പെടുന്ന പഴങ്ങളെല്ലാം രോഗപ്രതിരോധത്തിന് ഒന്നാന്തരം തന്നെ. ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി- തുടങ്ങിയവയെല്ലാം ‘സിട്രസ് ഫ്രൂട്ട്സ്’ ഗണത്തില്‍പ്പെടുന്നവയാണ്.
ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ആണ് പ്രതിരോധശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.

വെളുത്തുള്ളി

ഏത് വീട്ടിലും എപ്പോഴും അടുക്കളയില്‍ കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിലേക്കുള്ള ചേരുവ എന്നതില്‍ക്കവിഞ്ഞ് ഒരു മരുന്നായിത്തന്നെയാണ് നമ്മള്‍ വെളുത്തുള്ളിയെ കണക്കാക്കാറ്. വെളുത്തുള്ളിയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കും. അണുബാധകളെ ചെറുക്കാനും വെളുത്തുള്ളിക്ക് ഏറെ കഴിവുണ്ട്.

ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ച്ച് ജ്യൂസ് അടിച്ച് കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.

ALSO READ: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

തൈര്

തൈരിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശേഷിയുണ്ട്. നിരവധി ആരോഗ്യഗുണങ്ങള്‍ക്കും രുചിക്കുമൊപ്പം പ്രതിരോധശേഷിയെ ത്വരിതപ്പെടുത്താനും യോഗര്‍ട്ട് അഥവാ തൈരിന് കഴിയും. ശരീരത്തിന്റെ ‘ഫ്രഷ്നെസ്’ നല്‍കാനും ഇതിന് പ്രത്യേകമായ കഴിവുണ്ട്.

ബദാം

ബദാമിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ -ഇ ആണ് രോഗപ്രതിരോധ ശേഷിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നത്. ബദാം ശുദ്ധമായ തേനിലിട്ടു വെച്ചശേഷം ദിവസവും ഇത് രണ്ട് മൂന്നെണ്ണം വീതം കഴിച്ചു നോക്കൂ. മാറ്റം അനുഭവിച്ചറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button