Latest NewsIndia

നവ്ദീപ് സിങ് പുരി മാറി; യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി ചുമതലയേറ്റു

ന്യൂഡൽഹി: യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കപൂർ ചുമതലയേറ്റു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു പവന്‍ കപൂര്‍.

ALSO READ: പാക്കിസ്ഥാന്റെ കണ്ടകശനി അവസാനിക്കുന്നില്ല; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി റഷ്യ

2016 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരമാണ് പവന്‍ കപൂര്‍ എത്തുന്നത്.

ALSO READ: 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും; കേന്ദ്ര മന്ത്രി സഭ തീരുമാനങ്ങൾ ഇങ്ങനെ

ലണ്ടന്‍, റഷ്യ, ജനീവ എന്നിവിടങ്ങളിലും ഇന്ത്യന്‍ നയതന്ത്രജ്ഞനായി പവന്‍ കപൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button