Latest NewsIndia

പാക്കിസ്ഥാന്റെ കണ്ടകശനി അവസാനിക്കുന്നില്ല; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി റഷ്യ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടിയിൽ പ്രതികരണവുമായി റഷ്യ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ഇന്ത്യയുടെ ആഭ്യന്തരമായ കാര്യമാണെന്നും അതിനാല്‍ ഇടപെടില്ലെന്നും റഷ്യ വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയിലും റഷ്യ സമാനമായ നിലപാട് സ്വീകരിച്ചിരുന്നത്.

ALSO READ: 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും; കേന്ദ്ര മന്ത്രി സഭ തീരുമാനങ്ങൾ ഇങ്ങനെ

ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷിംല കരാറിന്റേയയും ലാഹോര്‍ പ്രഖ്യാപനത്തിന്റേയും അടിസ്ഥാനത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ടതാണ്. റഷ്യന്‍ പ്രതിനിധി നിക്കോളായ് കുദഷേവ് ഡല്‍ഹിയില്‍ പറഞ്ഞു. ജമ്മുകശ്മീര്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്.

ALSO READ: മഹരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കോ? ഫോർമുലയെക്കുറിച്ച് ഉദ്ധവ് താക്കറെ പറഞ്ഞത്

പാകിസ്ഥാന്റെ ആവശ്യപ്രകാരം യുഎന്‍ രക്ഷാസമിതിയില്‍ വിഷയം ഉന്നയിച്ചെങ്കിലും മറ്റ് സ്ഥിരാംഗങ്ങള്‍ ആരും തന്നെ പാകിസ്ഥാനെ പിന്തുണച്ചിരുന്നില്ല. ചൈന മാത്രമാണ് നിലവില്‍ പാകിസ്ഥാനെ പിന്തുണക്കുന്നത്. ഇതോടെ ആഗോള തലത്തില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button