Latest NewsIndia

രാജ്യത്തിനെതിരായ പുസ്‌കതങ്ങളും സിഡികളും മാത്രം സൂക്ഷിച്ചിരുന്ന ആക്ടിവിസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചോദിച്ചത്

മുംബൈ: സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വിചിത്ര ചോദ്യമുന്നയിച്ച് ബോംബെ ഹൈക്കോടതി. നിങ്ങള്‍ എന്തിന് യുദ്ധവും സമാധാനവും വീട്ടില്‍ വച്ചു എന്നാണ് വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതി ചോദിച്ചത്. ലിയോ ടോള്‍സ്റ്റോയിയുടെ വിഖ്യാതമായ നോവലിനെപ്പറ്റിയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഭീമ കോറഗാവ് കേസില്‍ അറസറ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ബോംബെ ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്.

ALSO READ: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ വ​യ​നാ​ട് മാ​റ്റി​മ​റി​ച്ചെ​ന്ന് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍

വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചില പുസ്തകങ്ങളും സിഡികളും ഭരണകൂടത്തിനെതിരാണ് എന്നാണ് കണ്ടെത്തല്‍. ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായത് എന്ന് പറഞ്ഞാണ് ചില പുസ്തകങ്ങളേയും സിഡികളേയും കുറിച്ച് കോടതി ഗോണ്‍സാല്‍വസിനോട് ചോദിച്ചത്. മാര്‍ക്സിസ്റ്റ് പുസ്തകങ്ങള്‍, കബീര്‍ കലാ മഞ്ചിന്റെ രാജ്യദാമന്‍ വിരോധി, ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ഇതെല്ലാം രാജ്യത്തിനെതിരാണ് എന്ന പറഞ്ഞ ബോംബെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിലെ ജസ്റ്റിസ് സാരംഗ് കോട്വാള്‍ എന്തുകൊണ്ടാണ് ഇത്തരം പുസ്തകങ്ങളും സിഡികളും കൈവശം വയ്ക്കുന്നത് എന്നും ചോദിച്ചു.

ALSO READ: കരം അടയ്ക്കുന്ന ഭൂമിപോലും പുറംപോക്കിലാണെന്ന് അധികൃതര്‍; വില്ലേജ് ഓഫീസറുടെ പിഴവില്‍ പെരുവഴിയിലായത് നിരവധി കുടുംബങ്ങള്‍

രാജ്യദ്രോഹപരമാണെന്ന് പറഞ്ഞ് പിടിച്ചെടുത്ത സിഡികളിലൊന്ന് ആനന്ദ് പട് വര്‍ദ്ധന്റെ പ്രശസ്തമായ ‘ജയ് ഭീം കോമ്രേഡ്’ എന്ന ഡോക്യുമെന്ററിയുടേതാണ്. എന്നാല്‍ ഈ പുസ്തകങ്ങളുടേയും സിഡികളുടേയും സ്വഭാവം കാണുമ്പോള്‍ നിങ്ങളൊരു നിരോധിത സംഘടനയിലെ അംഗമാണ് എന്നാണ് മനസിലാകുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം ഏതെങ്കിലും പുസ്തകം കൈവശം വച്ചതുകൊണ്ട് ആരും ഭീകരരാകില്ല എന്ന് ഗോണ്‍സാല്‍വസിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായ് മറുപടി നല്‍കി. ഒരു വര്‍ഷം മുമ്ബ് മുംബയ് അന്ധേരിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത വെര്‍ണന്‍ ഗോണ്‍സാല്‍വസിനെതിരെ ഒരു തെളിവ് പോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വാദം കേള്‍ക്കല്‍ നാളെയും തുടരും.

2017 ഡിസംബര്‍ 31 നാണ് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു തുടങ്ങിയവരെ പൂനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മറ്റുള്ളവരുടെ കംപ്യൂട്ടറുകളില്‍ നിന്ന് കണ്ടെത്തിയ ഇ-മെ യിലുകളും കത്തിന്റെ കോപ്പികളും മറ്റും അടിസ്ഥാനമാക്കിയാണ് ഗോണ്‍സാല്‍വസിനെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇതില്‍ ഒന്ന് പോലും ഗോണ്‍സാല്‍വസ് എഴുതിയത് അല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ബുക്കുകളും സി.ഡികളും ഗോണ്‍സാല്‍വസിനെതിരായ തെളിവുകളാണ് എന്നാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ പൈയുടെ വാദം.

ALSO READ: മലയാളികള്‍ക്ക് അഭിമാനമായി എം എ യൂസഫലിയുടെ വ്യാപാരശ്യംഖല കൂടുതല്‍ രാജ്യങ്ങളിലേക്ക്

 

Related Articles

Post Your Comments


Back to top button