Latest NewsKerala

അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ്‌ : യുവാവ് പിടിയിൽ

ചങ്ങനാശേരി: അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവ് പിടിയിൽ. അയ്യന്‍കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിന് ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 19 വയസുകാരനായ ഇയാള്‍ക്കെതിരെ 153 ഐപിസി, കേരളാ പൊലീസ് ആക്ട് 120 എന്നിവ പ്രകാരം കേസ് എടുത്തുവെന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ കോട്ടയം പോലീസ് വ്യക്തമാക്കി.

Also read : പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിങ് സെന്ററുകൾ

സൂര്യമാനസം സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ മുഖം അയ്യന്‍കാളിയുടെ ഛായാചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്തും അയ്യന്‍കാളിയുടെ പ്രസിദ്ധമായ പണിമുടക്ക് ആഹ്വാനവാചകത്തില്‍ മാറ്റം വരുത്തിയുള്ളതുമായ ചിത്രം ഫാന്‍ ഫൈറ്റ് ഗ്രൂപ്പിലായിരുന്നു അമല്‍ വി സുരേഷ് പോസ്റ്റ് ചെയ്തത്. സംഭവം ചർച്ചയായതോടെ കെപിഎംഎസും ഭീം ആര്‍മിയും അമലിനെതിരെ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി എടുത്തതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button