Latest NewsIndia

പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാര്‍; രാജി സന്നദ്ധത അറിയിച്ച് കമല്‍നാഥ്

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കമല്‍നാഥ്. സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ പിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ട്  മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്നായിരുന്നു സിന്ധ്യയുടെ മുന്നറിയിപ്പ്.

ALSO READ:  മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും വിലക്കി; ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രത്തെക്കുറിച്ച് സർക്കാർ പറഞ്ഞത്

നിലവില്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ് പി.സി.സി പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പി.സി.സി പ്രസിഡന്റ് സ്ഥാനം കമല്‍നാഥ് ഒഴിയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് ലോക്സഭ തിരഞ്ഞെടുപ്പ് വന്നപ്പോഴും പി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാന്‍ കമല്‍നാഥ് തയ്യാറായിരുന്നില്ല. വിഷയത്തില്‍ കടുത്ത പ്രതിഷേധത്തിലുള്ള സിന്ധ്യ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്

ALSO READ: അരമണിക്കൂര്‍ എല്ലാ ജോലികളും നിര്‍ത്തിവെക്കുക, കശ്മീരിലെ ജനങ്ങള്‍ക്കായി തെരുവിലിറങ്ങുക; ഇന്ത്യക്കെതിരെ പുതിയ തന്ത്രവുമായി ഇമ്രാന്‍ ഖാന്‍

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച സിന്ധ്യക്ക് പി.സി.സി പ്രസഡന്റ് സ്ഥാനം ലഭിക്കാത്തതാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button