Latest NewsIndia

വിവാഹാഭ്യർത്ഥന നിരസിച്ച ലൈംഗിക തൊഴിലാളിയുടെ അരുംകൊല; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: വിവാഹാഭ്യർത്ഥന നിരസിച്ച ലൈംഗിക തൊഴിലാളിയെ വെട്ടിക്കൊന്ന യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ മുഹമ്മദ് ആയുബ് (32) ആണ് അറസ്റ്റിലായത്. ഇയാൾ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: ഭാരത മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തെരുവിലിറങ്ങണമെന്ന പാകിസ്ഥാന്റെ അഭിപ്രായം പുച്ഛിച്ച് തള്ളി; കശ്മീരി യുവാക്കൾ കൂട്ടത്തോടെ ഇന്ത്യൻ സേനയിൽ

ലത ഏലിയാസ് സൽ‍മ (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ആയുബ് വേശ്യാലയത്തിൽ വെച്ച് കണ്ടുമുട്ടിയ ലതയുമായി വർഷങ്ങളോളം അടുപ്പത്തിലായിരുന്നു. പല തവണ ഇയാൾ ലതയെ വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നു. വിവാഹം കഴിച്ചതിനു ശേഷം തന്റെ തൊഴിലിൽനിന്നും പിന്തിരിപ്പിക്കുകയായിരുന്നു ആയൂബിന്റെ ഉദ്ദേശ്യം. എന്നാൽ ഇത് സമ്മതിക്കാതിരുന്ന യുവതിയെ ഒരു കനാലിന്റെ അടുത്തേക്ക് കൂട്ടികൊണ്ടുപോയി കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതശരീരം അഞ്ചു ഭാഗങ്ങളായാണ് കണ്ടെടുത്തത്.

ALSO READ: കശ്മീരിൽ നിന്നും സൈന്യത്തെ പിൻ വലിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ച, നിലപാട് മാറ്റി ഇന്ത്യയോട് കേണ് പാക്കിസ്ഥാൻ

യുവാവിനെതിരെ ഇന്ത്യൻ ശിക്ഷ നിയമം 304, 201 വകുപ്പുകൾ പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button