Latest NewsNewsInternational

കറാച്ചിയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു: 2 പേർക്ക് പരിക്ക്

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ ഡെന്റൽ ക്ലിനിക്കിനുള്ളിൽ അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. മൂവരും വിദേശ പൗരന്മാരാണെന്ന് പോലീസ് അറിയിച്ചു. രോഗിയായി വേഷമിട്ടാണ് അക്രമി ക്ലിനിക്കിൽ പ്രവേശിച്ചതെന്ന് അവർ പറഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവർക്ക് അടിവയറ്റിൽ വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്, ഗുരുതരമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കൊലപാതകത്തെക്കുറിച്ച് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ കറാച്ചി പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു. ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുറാദ് അലി ഷാ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഹാന്‍ഡ് വാഷുകള്‍ ഉപയോ​ഗിക്കുന്നവർ അറിയാൻ

അടുത്തിടെ പാക്കിസ്ഥാനിൽ ചൈനീസ് പൗരന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലെ ഏറ്റവും പുതിയ സംഭവമാണിത്. ഏപ്രിലിൽ കറാച്ചി സർവ്വകലാശാലയ്ക്ക് പുറത്ത് നടന്ന ചാവേർ ആക്രമണത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button