KeralaLatest News

വിവാഹം ആഢംബരമാക്കി അനാവശ്യമായി ധൂര്‍ത്തടിക്കുന്നവര്‍ക്ക് ഈ പ്രവാസി മാതൃകയാകുന്നു

പെരുമ്പിലാവ് : വിവാഹം ആഢംബരമാക്കി അനാവശ്യമായി ധൂര്‍ത്തടിക്കുന്നവര്‍ക്ക് ഈ പ്രവാസി മാതൃകയാകുന്നു. മകളുടെ വിവാഹത്തോടൊപ്പം നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള 10 യുവതികളുടെ വിവാഹവും നടത്തി കൊടുത്താണ് ഈ പ്രവാസി വ്യവസായി മലയാളികള്‍ക്ക് മാതൃകയായി തീര്‍ന്നിരിക്കുന്നത്. ഇളയ മകള്‍ ആയിഷാസിന്റെ വിവാഹത്തോട് അനുബന്ധിച്ചാണ് കോട്ടോല്‍ ചേമ്പത്തേയില്‍ മലായ അബൂബക്കര്‍ ഹാജി വിവിധ ജില്ലകളില്‍ നിന്നുള്ള യുവതികളുടെ കൂടി വിവാഹം നടത്തിയത്. 10 പവന്‍ വീതം സ്വര്‍ണാഭരണങ്ങളും വധൂവരന്മാരുടെ അതിഥികള്‍ അടക്കമുള്ളവര്‍ക്ക് വിവാഹ സദ്യയും നല്‍കി.മറ്റു 3 മക്കളുടെ വിവാഹങ്ങള്‍ക്കൊപ്പവും ഇത്തരത്തില്‍ വിവാഹം നടത്തിയിരുന്നു.

Read Also : വിവാഹക്ഷണം ഉചിതമായില്ല, ആദിവാസി കുടുംബത്തിന് ഊരുവിലക്ക്

ഇതോടെ 40 യുവതികളുടെ വിവാഹമാണ് ഇദ്ദേഹം നടത്തി കൊടുത്തത്. കരിക്കാട് എവറസ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ കാര്‍മികത്വം വഹിച്ചു. കൂറ്റംപാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.ജയശങ്കര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.പി. കമറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവാസിയായ അബൂബക്കര്‍ ഹാജി കുന്നംകുളം മലായ ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button