Latest NewsKerala

റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി കീശകീറും- പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍

ചില്ലറയില്‍ ഒതുക്കാന്‍ സാധിക്കില്ല ഇനി. പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി പുതുക്കിയ നിയമമാണ് നിലവില്‍ വരുന്നത്. മോട്ടോര്‍ വാഹന ലംഘനങ്ങള്‍ക്ക് നിലവിലുള്ള പിഴയില്‍ പത്തിരട്ടി വര്‍ദ്ധനയാണ് ചുമത്തിയിരിക്കുന്നത്.

READ ALSO: പ്രധാനമന്ത്രിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്ത ശശി തരൂരിനെ ട്രോളി കെ. സുരേന്ദ്രൻ

മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയാണ് പിഴയൊടുക്കേണ്ടത്. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴയും ഒപ്പം മൂന്ന് മാസത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ കുട്ടിയ്ക്ക് 25 വയസ്സ് വരെ ലൈസന്‍സ് അനുവദിക്കുകയുമില്ല.
പിഴ ഉയര്‍ത്തിയതിനൊപ്പം വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ നിര്‍ദേശങ്ങളും പുതിയ ഭേദഗതിയിലുണ്ട്.

READ ALSO: സമുദായങ്ങൾ തമ്മിലുണ്ടാവുന്ന സംഘർഷങ്ങളിൽ ഉള്ളുകൊണ്ട് ആഹ്ലാദിക്കുന്നവർ ആരെല്ലാമാണെന്ന് തിരിച്ചറിയുക; വി ടി ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button