Latest NewsIndia

പൗരത്വ ബിൽ, കനത്ത സുരക്ഷയില്‍ അസം, യഥാര്‍ത്ഥ ഇന്ത്യക്കാരില്‍ പലരും ദേശീയ പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ ആരോപണം

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അസമില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. 19 ലക്ഷം പേര്‍ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നാലുമാസം സമയം അനുവദിച്ചിട്ടുണ്ട്. അപ്പീലില്‍ ആറുമാസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരുവിധ ഉപദ്രവങ്ങളും നടത്തില്ലെന്ന് അസം സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യ സുരക്ഷയുടെ ഭാഗമായാണ് അസമില്‍ പൗരത്വ പട്ടിക തയാറാക്കിയത്. അസം അതിര്‍ത്തി വഴി നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. അതെ സമയം ഈ വിഷയത്തിലും എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തി. യഥാര്‍ത്ഥ ഇന്ത്യക്കാരില്‍ പലരും ദേശീയ പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിയമപരമായും അല്ലാതെയും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

‘അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 1.9 ലക്ഷം ആളുകളില്‍ നിരവധി യഥാര്‍ത്ഥ ഇന്ത്യന്‍പൗരന്മാര്‍ ഉള്‍പ്പെടുന്നുണ്ട്. ഭാഷാപരവും മതപരവുമായ വ്യത്യാസം അതില്‍ ഉണ്ടായെന്നതിന് മതിയായ സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും’ എ.ഐ.സി.സി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button