Latest NewsIndia

‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗക്കാരുടെ തനത് സംസ്‌കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 371 , അതൊരിക്കലും ഭേദഗതി ചെയ്യില്ല’

ഏതൊരു സാഹചര്യത്തിലും ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 371 ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രത്യേക വ്യവസ്ഥാണ്. ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 371നെ ബഹുമാനിക്കുന്നു. ഏതൊരു സാഹചര്യത്തിലും ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ടതിന് ശേഷം ആദ്യമായി അസമില്‍ എത്തിയതായിരുന്നു അമിത് ഷാ.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗക്കാരുടെ തനത് സംസ്‌കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 371 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ജമ്മു കശ്മീരിന് പ്രതേയക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ചില അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കിയേക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ടതോടെ 1.9 മില്യണ്‍ ആളുകള്‍ക്ക് പൗരത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ ബി.ജെ.പി പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ പ്രതിഷേധം ഉന്നയിച്ചിരിക്കെയാണ് അമിത് ഷാ അസമില്‍ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button