Latest NewsSaudi Arabia

ഷോപ്പിങ് മാളില്‍ യുവാക്കളുടെ കൂട്ടത്തല്ല്; പരിഭ്രാന്തരായി സന്ദര്‍ശകര്‍- വീഡിയോ പുറത്ത്

റിയാദ്: യുവാക്കള്‍ തമ്മിലുള്ള പൊരിഞ്ഞ തല്ലിന്റെ വീഡിയോ പ്രചരിക്കുന്നു. സൗദി അറേബ്യയിലെ ഷോപ്പിങ് മാളില്‍ യുവാക്കള്‍ കൂട്ടത്തിലൊരാളെ അടിച്ച് നിലത്തിടുന്ന വീഡിയോ ആണ് പുറത്തുവന്നത്. സംഭവം വൈറലായതോടെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

READ ALSO: കാമുകന്മാര്‍ പരസ്പരം കണ്ടുമുട്ടിയതോടെ നടുറോഡില്‍ വെച്ച് തമ്മില്‍ തല്ലി, യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; രണ്ടുമക്കളുടെ അമ്മയായ യുവതിക്കുവേണ്ടിയുള്ള തര്‍ക്കം തലവേദനയായത് പോലീസിന്

ജിദ്ദയിലെ അല്‍ സലാം മാളിലായിരുന്നു സംഭവം. തിരക്കേറിയ സമയത്താണ് യുവാക്കളുടെ ഏറ്റുമുട്ടല്‍. മാളിലെ സന്ദര്‍ശകര്‍ പരിഭ്രാന്തരായി ബഹളം വെയ്ക്കുന്നുണ്ട്. യുവാക്കള്‍ക്കിടയിലെ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാളിലുള്ള ആരോ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വീഡിയോ കാണാം

READ ALSO: അനധികൃത സ്വത്ത് സമ്പാദനം, ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button