Latest NewsGulf

ഗൾഫ് മേഖലയിലേക്ക് 2 വിമാന സർവീസുകൾ കൂടി ആരംഭിക്കുവാൻ ഒരുങ്ങി ഇൻഡിഗോ

റിയാദ് : പ്രവാസികൾക്ക് സന്തോഷിക്കാം ഗൾഫ് മേഖലയിലേക്ക് 2 വിമാന സർവീസുകൾ കൂടി ആരംഭിക്കുവാൻ ഒരുങ്ങി ഇൻഡിഗോ എയർ ലൈൻസ്. ഡൽഹിയിൽനിന്ന് റിയാദ്, കുവൈറ്റ് മേഖലയിലേക്ക് ഒക്ടോബർ 11 മുതലായിരിക്കും സർവീസുകൾക്ക് തുടക്കമാവുക. മുംബൈ-ജിദ്ദ സെക്ടറിൽ ഇൻഡിഗോയ്ക്ക് നിലവിൽ പ്രതിദിന സർവീസ് ഉണ്ട്. ഇന്ത്യ, സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസിന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു ഇൻഡിഗോയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ വില്യം ബൗൾട്ടർ പറഞ്ഞു.

Also read : ആറു മാസമായി ശമ്പളമില്ലാതെ വലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി

ഉച്ചയ്ക്ക് 12.15ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന 6ഇ 1839 വിമാനം പ്രാദേശിക സമയം 3ന് റിയാദിൽ എത്തിച്ചേരും. തിരിച്ച് വൈകിട്ട് 4ന് പുറപ്പെട്ട് (6ഇ 1841 വിമാനം) രാത്രി 11.25 ഡൽഹിയിൽ എത്തിച്ചേരുന്ന രീതിയിലാണ് പ്രതിദിന സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 2.20ന് ഡൽഹിൽനിന്നു പുറപ്പെടുന്ന വിമാനം 4ന് കുവൈറ്റിൽ എത്തിച്ചേരും. തിരിച്ച് 5ന് പുറപ്പെടുന്ന വിമാനം ഡൽഹിയിൽ എത്തിച്ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button