Latest NewsIndiaNews

സാമ്പത്തിക തട്ടിപ്പ് കേസ്: പി ചിദംബരം തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് അപേക്ഷിച്ചു; സുപ്രീം കോടതി പറഞ്ഞത്

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം സുപ്രീംകോടതിയില്‍ തന്നെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് പറഞ്ഞു.

ALSO READ: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് പാക് മന്ത്രി

വീട്ടുതടങ്കല്‍ പരിഗണിക്കണമെന്നും, തനിക്ക് 74 വയസുണ്ടെന്നും ഇക്കാരണത്താല്‍ സംരക്ഷണം നല്‍കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുതടങ്കല്‍ രാഷ്ട്രീയത്തടവുകാര്‍ക്ക മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വ്യാഴാഴ്ചവരെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി.

ALSO READ: കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണം : ഇന്ത്യ കൈവിട്ടു : ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ സഹായം വേണമെന്ന് തീവ്രവാദി നേതാവ്

11 ദിവസമായി സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ഡല്‍ഹിയിലെ സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സ്യൂട്ട് റൂമിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സിബിഐ പ്രത്യേക കോടതിക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാത്തതെന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ ഭാനുമതി, എ എ ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ നാടകീയമായി സിബിഐ അറസ്റ്റ് ചെയ്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close