Latest NewsNewsInternational

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് പാക് മന്ത്രി

 

ഇസ്ലാമാബാദ്: ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ തന്റെ മരണമാണ് ആഗ്രഹിക്കുന്നതെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. ശനിയാഴ്ച ലാഹോറില്‍ നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു ഷെയ്ഖ് റാഷിദിന്റെ വിവാദ പരാമര്‍ശം.ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ സ്വയംഭരണാധികാരം റദ്ദാക്കിയതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നും പാകിസ്ഥാനെ നശിപ്പിക്കുകയെന്നതാണ് മോദിയുടെ പ്രധാന അജണ്ടയെന്നും പറഞ്ഞ ഷെയ്ഖ് റാഷിദ് മുസ്ലീങ്ങളെ ഇന്ത്യയിലെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുകയാണെന്നും ആരോപിച്ചു.

ALSO READ: കാശ്മീർ പ്രശ്‍നം പാക്ക് പ്രധാന മന്ത്രിയുടെ സൃഷ്ടി, നാവെടുത്താൽ നരേന്ദ്ര മോദിയെ വിമർശിക്കാനേ സമയമുള്ളൂ; ഇമ്രാൻ ഖാനെതിരെ ശക്തമായ വിമർശനമുന്നയിച്ച് മുന്‍ അമേരിക്കന്‍ അംബാസഡര്‍

ഇന്ത്യന്‍ സൈനികര്‍ ലാഹോറിലേക്കോ ആസാദ് കശ്മീരിലേക്കോ എത്തിയാല്‍ പാകിസ്ഥാന്റെ സ്മാര്‍ട്ട് ബോംബുകളായിരിക്കും അവരെ സ്വാഗതം ചെയ്യുകയെന്നത് ഓര്‍ത്തിരിക്കണമെന്നും തങ്ങളുടെ സൈന്യം സര്‍വ്വ സജ്ജമാണെന്നും പാക് മന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഇരു രാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതാണ് ഉചിതമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.

ALSO READ: കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണം : ഇന്ത്യ കൈവിട്ടു : ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ സഹായം വേണമെന്ന് തീവ്രവാദി നേതാവ്

ഒക്ടോബറിലോ നവംബറിലോ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന് റാഷിദ് നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റാവല്‍പിണ്ടിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ മന്ത്രിക്ക് മൈക്കില്‍ നിന്നും വൈദ്യുതാഘാതമേറ്റിരുന്നു. കശ്മീര്‍ വിഷയത്തില്‍ മോദിയെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഈ സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ”ഹം തുംഹാരി മോദി നിയാട്ടണ്‍ സെ വാക്കിഫ് ഹെയ്ന്‍ (നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാം, നരേന്ദ്ര മോദി) എന്ന് പറയുമ്പോള്‍ റാഷിദിന് ഷോക്കേല്‍ക്കുന്നതും ഇതേ തുടര്‍ന്ന് ‘തുംഹാര റാസ് കാസ് .. യി കറന്റ് ലാഗ് ഗയ!’ (ഓ മൈക്കില്‍ കറന്റ് ഉണ്ട്) എന്ന് പറയുന്നതും വീഡിയോയില്‍ ഉണ്ട്. തുടര്‍ന്ന് ‘ഖൈര്‍ കോയി ബാത്ത് നഹി, കോയി ബാത്ത് നഹി (കുഴപ്പമൊന്നുമില്ല)’ എന്ന് ചിരിയോടുകൂടി പറഞ്ഞ് റാഷിദ് പ്രസംഗം തുടരുന്നതും കാണാം. ‘മോദി ജല്‍സെ കോ നകാം നഹി കാര്‍ സക്തയാണ് (മോഡിക്ക് ഈ മീറ്റിംഗിനെ പരാജയപ്പെടുത്താന്‍ കഴിയില്ല),’എന്ന് അദ്ദേഹം ചുറ്റും കൂടിനിന്ന കാണികളോട് പറയുന്നതും വീഡിയോയില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button