Latest NewsKeralaNews

മൂത്തൂറ്റിനെതിരായ സിഐടിയു സമരത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി: മുത്തൂറ്റിനെതിരായ സിഐടിയു സമരത്തില്‍
കോടതി ഇടപെടല്‍. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍ദേശം നല്‍കി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. മുത്തൂറ്റിന്റെ ഹെഡ് ഓഫീസടക്കം 10 ഓഫീസുകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. ജീവനക്കാരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ജോലിക്കെത്തുന്നവരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.

ALSO READ: ആശുപത്രിക്കെട്ടിടം നിര്‍മ്മിച്ച വകയില്‍ കിട്ടാനുള്ളത് ഒരു കോടിയോളം രൂപ; കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കരാറുകാരന്റെ ആത്മഹത്യ

ശമ്പള വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 16 ദിവസമായി മുത്തൂറ്റിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. സമരം അവസാനിപ്പിച്ച് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ മുത്തൂറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ജീവനക്കാര്‍ ജോലിക്കെത്തി. സംസ്ഥാനത്തെ 650 ലധികം വരുന്ന ശാഖകളില്‍ പകുതിയടങ്ങളില്‍ മാത്രമേ സമരമുള്ളൂവെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ ജീവനക്കാരെ ജോലിചെയ്യുന്നതിന് സമരക്കാര്‍ അനുവദിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നായിരുന്നു ജീവനക്കാര്‍ ഹര്‍ജി നല്‍കിയത്.

ALSO READ: കായിക ഭരണത്തിൽ രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്ത തിന്മ; മുൻ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തൽ

അതേസമയം, കേരളത്തിലെ 15 ശാഖകള്‍ പൂട്ടിയതായി മുത്തൂറ്റ് ഫിനാന്‍സ് പത്രപ്പരസ്യത്തിലൂടെ അറിയിച്ചിരുന്നു. ഈ ശാഖകളിലൂടെ ഇനി സ്വര്‍ണപ്പണയ വായ്പ നല്‍കില്ല. പണയം വച്ച വസ്തുക്കള്‍ തിരിച്ചെടുത്തു വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്കു 3 മാസം സമയം നല്‍കുമെന്നും അറിയിപ്പിലുണ്ട്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. സമരത്തെ തുടര്‍ന്ന് അടച്ചിടേണ്ടി വന്ന മുന്നൂറിലേറെ ശാഖകള്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ പൂട്ടേണ്ടി വരുമെന്നു മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button