Latest NewsIndiaNews

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കിയിട്ടും ശശി തരൂര്‍ എം.പിയുടെ ബിജെപിയോടും മോദിയോടുമുള്ള അനുമോദനങ്ങള്‍ തുടരുന്നു :  തരൂരിന്റെ പ്രസ്താവനയില്‍ രൂക്ഷമായ എതിര്‍പ്പുമായി കെ.മുരളീധരന്‍

ന്യൂഡല്‍ഹി: ബിജെപിയ്ക്ക് അനുകൂലമായി വീണ്ടും സംസാരിച്ച ശശി തരൂര്‍ എ.പിയ്‌ക്കെതിരെ രൂക്ഷമായ വാക് പോരുമായി കെ.മുരളീധരന്‍ എം.പി. ബിജെപിയുടെ പ്രധാന വിഷങ്ങളായ കശ്മീര്‍ ആര്‍ട്ടിക്കിള്‍ അയോധ്യ ക്ഷേത്രനിര്‍മാണം എന്നിവയെ പിന്തുണച്ച് സംസാരിച്ച ശശി തരൂര്‍ എം.പിയ്ക്കെതിരെയാണ് ഇപ്പോള്‍ കെ.മുരളീധരന്‍ എം.പി രംഗത്തെത്തിയിരിക്കുന്നത്.

Read Also : ‘അയോധ്യയില്‍ രാമക്ഷേത്രം ഉയരണം, ചരിത്രപരമായ വസ്തുതകള്‍ നല്‍കുന്ന സൂചനയതാണ്’; അയോധ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍

കശ്മീര്‍, ആയോധ്യ, സിവില്‍ കോഡ് വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് എന്നത് മോശം ആശയമല്ലെന്നായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്.

Read Also : തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചതിനു പിന്നില്‍ തരൂരിന്റെ മിടുക്കല്ല : അതിനുള്ള കാരണം മറ്റുപലത് : തരൂരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ.മുരളീധരന്‍  

ശശി തരൂരിന്റെ പരാമര്‍ശത്തോട് പാര്‍ട്ടിയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ പ്രതികരിക്കട്ടെയെന്ന് മുരളീധരന്‍ പറഞ്ഞു. മോദി സ്തുതി പാടില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. തന്നെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടും ഇടപെടേണ്ടവര്‍ ഇടപെട്ടില്ല. അത് പറഞ്ഞതിന്റെ പേരില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

Read Also : പന്നിയുമായി ഗുസ്തി പിടിച്ചാല്‍.. തന്നെ നിരന്തരം വിമര്‍ശിക്കുന്ന കെ.മുരളീധരന് ഒളിയമ്പെയ്ത് ശശി തരൂര്‍ എം.പി

ഏകീകൃത സിവില്‍ കോഡ് മോശം ആശയമാണെന്ന് ആരു പറയില്ല. എന്നാല്‍ സമുദായങ്ങള്‍ക്കിടയില്‍ നിഷേധിക്കാനാകാത്ത താല്‍പ്പര്യങ്ങളും, സാമൂഹ്യവും മതപരവുമായ ചടങ്ങുകളും ആചാരങ്ങളുമുണ്ട്. ഇത് സംരക്ഷിക്കുന്നതിനായി ഇവര്‍ പ്രതിരോധം ഉയര്‍ത്തും. എന്നാല്‍ വിശാലമായ സമൂഹത്തിന്റെ സമന്വയത്തിനായി ഏകീകൃത സിവില്‍കോഡിന്റെ പ്രധാന്യം മതവിഭാഗങ്ങളെ മനസ്സിലാക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്നും ശശി തരൂര്‍ പറഞ്ഞു. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം വിശദമായി പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button