Latest NewsNewsLife Style

നിങ്ങള്‍ മക്കളെ തല്ലാറുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…

പല മാതാപിതാക്കളും കുട്ടികളെ തല്ലാറുണ്ട്. കുട്ടികള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് പോലും തല്ലുകയും ശകാരിക്കുകയും ചെയ്യണമെന്നും എങ്കിലേ അവര്‍ നല്ല കുട്ടികളായി വളരൂ എന്നുമാണ് പല രക്ഷിതാക്കളുടെയും വിശ്വാസം. എന്നാല്‍ കുട്ടികളെ ഇങ്ങനെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികള്‍ എന്തെങ്കിലും ഒരു തെറ്റുചെയ്താല്‍ അവരെ പറഞ്ഞ് തിരുത്താതെ ശിക്ഷിക്കുന്നത് അത്ര നല്ലകാര്യമല്ല. ‘രണ്ട് അടി കിട്ടിയാല്‍ മതി നന്നായിക്കോളും’ എന്ന ചിന്ത തന്നെ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ALSO READ: നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…

അടികൊണ്ട് വളരുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമണകാരികളും സാമൂഹികവിരുദ്ധന്മാരുമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയിലെ പ്രൊഫസര്‍ അല്‍ഫ് നിക്കോള്‍സണ്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഐറിഷ് മെഡിക്കല്‍ ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടികൊണ്ടു വളരുന്ന കുട്ടികളില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന മറ്റ് ചില പ്രശ്‌നങ്ങളെപ്പറ്റിയും പഠനത്തില്‍ പറയുന്നുണ്ട്. സ്‌കൂള്‍ കോളേജ് തലത്തിലെത്തുമ്പോള്‍ അവര്‍ അമിത മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയുമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇവര്‍ക്ക് ആത്മഹത്യാ പ്രവണ കൂടുതലായിരിക്കുമെന്നും ഈ പഠനത്തില്‍ പറയുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തെ തന്നെ തകര്‍ത്തുകളയാന്‍ ഇത്തരം ശിക്ഷാരീതികള്‍ കാരണമാകും.

ALSO READ: ഓണത്തിന്റെ പാചകം  : ഇഞ്ചിക്കറിയും നാരങ്ങ അച്ചാറും 

കുട്ടികള്‍ക്ക് അമിതമായി അടി കൊടുക്കുമ്പോള്‍ അമിത അക്രമണ സ്വഭാവം, അമിത സാമൂഹികവിരുദ്ധ പ്രവണത, മാനസിക പ്രശ്‌നങ്ങള്‍, മാതാപിതാക്കളുമായുള്ള അകല്‍ച്ച, പെരുമാറ്റ വൈകല്യങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം നടത്തിയ പ്രൊഫസര്‍ അല്‍ഫ് നിക്കോള്‍സണ്‍ പറയുന്നു. അവര്‍ ചെയ്യുന്ന ഓരോ തെറ്റിനും അടി കൊടുക്കാതെ നല്ല ഭാഷയില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button