Latest NewsLife StyleHealth & Fitness

നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…

പ്രമേഹരോഗത്തിന്റെ പേരില്‍ നാം പലപ്പോഴും മിക്ക ഭക്ഷണങ്ങളോടും നോ പറയാറുണ്ട്. എന്ത് കഴിച്ചാലും ഷുഗര്‍ കൂടും എന്ന പേടിയാണിത്. അതിനാല്‍ തന്നെ രാവിലെ പ്രഭാത ഭക്ഷണങ്ങളോട് മുഖം തിരിക്കുന്നവരാണ് പലരും. എന്നാല്‍ രാവിലെയുള്ള ഭക്ഷണം മുടക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹരോഗികള്‍ ഒരു കാരണവശാലും പ്രഭാതഭക്ഷണം മുടക്കരുത്. രാവിലെ ആഹാരം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനാകുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. 700 കലോറിയോളം വരുന്ന ഊര്‍ജം നല്‍കുന്ന ഭക്ഷണങ്ങള്‍ ഒരു ദിവസത്തെ മുഴുവന്‍ പ്രമേഹത്തിന്റെ അളവിനെയും നിയന്ത്രിച്ചുനിര്‍ത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ALSO READ: ലൈംഗികതയുടെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പഠനം

പ്രമേഹരോഗികള്‍ രാവിലെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാത്സ്യം മറ്റ് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പോഷകാംശമുള്ള ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. അമിതമായ രക്തസമ്മര്‍ദ്ദം, ഷുഗര്‍ അളവിലെ വ്യത്യാസം എന്നിവ സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.

ഓട്‌സ്, ഗോതമ്പ്, റാഗി, ജോവര്‍, ബജ്ര തുടങ്ങി കാര്‍ബോഹൈഡ്രേറ്റ് സമ്പന്നമായ ആഹാരം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൊഴുപ്പ് കുറഞ്ഞ ഇത്തിരി പാല്‍ കുടിക്കുന്നതില്‍ കുഴപ്പമില്ല. സോയ, ആല്‍മണ്ട്, തേങ്ങാപാല്‍ എന്നിവയും കഴിക്കാം. ശുദ്ധമായ പഴങ്ങള്‍ രാവിലെ ആഹാരത്തിന് ശേഷം കഴിക്കുന്നത് വിറ്റാമിനുകള്‍ ലഭിക്കാന്‍ നല്ലതാണ്. ജ്യൂസ് കുറയ്ക്കുക. ക്യാരറ്റ്, ക്യാപ്സിക്കം, ചീര എന്നിവയൊക്കെ രാവിലെ നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പെടുത്തുക. കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര്, പനീര്‍, മുട്ട, കടല, പരിപ്പ് ഇവയൊക്കെ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കഴിക്കേണ്ടവയാണ്. നട്‌സ്, ബട്ടര്‍, അവോക്കാഡോ പോലുള്ളവയും ധാരാളം കഴിക്കുക. പ്രേമേഹരോഗികള്‍ പാവയ്ക്ക, കോവയ്ക്ക, മധുരക്കിഴങ്ങ്, ചക്ക, പയര്‍ വര്‍ഗങ്ങള്‍, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

ALSO READ: ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം

പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്നു തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്കയും പ്രമേഹവുമായി ബന്ധപ്പെട്ട് ഏകദേശം നൂറ്റിനാല്‍പ്പതോളം ദേശീയ, അന്തര്‍ദേശീയ പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങളായ വിസിന്‍, കരാന്റ്റിന്‍, പോളിപെപ്പ്റ്റ!!ൈഡ് പി. എന്നിവ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം പേശികളായ സ്‌കെലറ്റല്‍ മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യുന്നു. തന്മൂലം രക്ത്തിലെ ഗ്ലൂക്കോസ് അളവ് ഉയരാതെ നില്‍ക്കും. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എന്‍സൈമുകളെ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങള്‍ക്കു കഴിയും. ജോണല്‍ ഓഫ് ക്ലിനിക്കല്‍ എപ്പിഡമോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് എച്ച്ബിഎവണ്‍സി അളവ് കുറയ്ക്കാനും പാവയ്ക്കയ്ക്കു കഴിയുമെന്നാണ്.

ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് കോവയ്ക്ക പ്രകൃതിദത്ത ഇന്‍സുലിന്‍ എന്നാണ്. രക്ത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാന്‍ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇന്‍ഡക്‌സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികള്‍ക്ക് സഹായകരമാകുന്നത്.
പ്രമേഹരോഗികള്‍ കിഴങ്ങു വര്‍ഗങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നാണു പൊതുവേ പറയുന്നത്. കാരണം ഇവയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുതലാണ് എന്നതാണ്. എന്നാല്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ശരിയായ രീതിയില്‍ ക്രമീകരിക്കുകയും ചെയ്യുന്നു. മറ്റു കിഴങ്ങുവര്‍ഗങ്ങളെ അപേക്ഷിച്ച് മധുരക്കിഴങ്ങില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് (രക്തത്തിലെ പഞ്ചസാരയുടെ നില ഉയര്‍ത്താനുള്ള കഴിവ്) കുറവായതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പകുതി വേവിച്ച് സാലഡ് രൂപത്തിലോ ബേക്ക് ചെയ്‌തോ ഗ്രില്‍ ചെയ്‌തോ ഇവ കഴിക്കുന്നതാണ് ഉത്തമം.

ALSO READ: ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട് എന്തു കഴിച്ചു, എത്ര കലോറി എന്നതല്ല ഗുണമേന്‍മയാണ് പ്രധാനം

തിന, ഉലുവ, ബാര്‍ലി, എന്നിവയും പയറുവര്‍ഗങ്ങളും പ്രമേഹത്തിന്റെ തോത് കുറയ്ക്കും. തിന ഒരു ആരോഗ്യ ഭക്ഷണമാണ്. പുതിയ പഠനങ്ങള്‍ തിനയെ വിശേഷിപ്പിക്കുന്നത് ഡയബറ്റിക് ഫൂഡ് എന്നാണ്. നാരുകളാല്‍ സമൃദ്ധമായ തിന പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളെക്കാള്‍ പോഷകമൂല്യമേറെയാണ് തിനയ്ക്ക്. മറ്റ് ധാന്യങ്ങളെക്കാള്‍ പ്രോട്ടീനും നാരുകളും കൂടുതലുണ്ട്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവും. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഉത്തമഭക്ഷണമാണ് തിന. തിനയുടെ പുറംതൊലി നീക്കം ചെയ്ത് വേണം ഉപയോഗിക്കാന്‍. ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്നു പണ്ടേതെളിഞ്ഞതാണ്. ഉലുവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ട്രൈനല്ലീന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.

നാരുകളും മഗ്‌നീഷ്യവും ക്രോമിയവും കോപ്പറും ധാരാളമടങ്ങിയ ബാര്‍ലി പ്രമേഹം നിയന്ത്രിക്കാനും തടുക്കാനും നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബാര്‍ലി വേവിച്ച് സാലഡിന്റെ കൂടെ ചേര്‍ത്തു കഴിക്കുന്നതും മറ്റും ധാന്യങ്ങളുടെ കൂടെ കഴിക്കുന്നതും ഉത്തമമാണ്. ബാര്‍ലി ഉപയോഗിക്കുന്നതുവഴി പ്രമേഹം ഉള്‍പ്പെടുന്ന മെറ്റബോളിക് സിന്‍ഡ്രോം തടയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button