Latest NewsKeralaNewsInternational

തട്ടിപ്പിനിടെ പിടിയിലായ ഇറാനിയന്‍ ദമ്പതികളുടെ സംഘത്തിൽപ്പെട്ട 4 പേര്‍ പാകിസ്ഥാനിലേക്ക് കടന്നതായി സൂചന : ഭീകരബന്ധമുണ്ടെന്ന് സംശയം

കുണ്ടറ : കൊല്ലം കുണ്ടറയിൽ ചന്ദനത്തോപ്പിലെ കടയില്‍ എത്തി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന പണം തട്ടിയെടുത്ത കേസിൽ പിടിയിലായ ഇറാനിയന്‍ ദമ്പതികളുടെ സംഘത്തിൽപ്പെട്ട 4പേര്‍ നേപ്പാള്‍ വഴി പാകിസ്ഥാനിലേക്ക് കടന്നതായി സൂചന. ഭീകരബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ദമ്പതികളെ ചോദ്യം ചെയതെന്നു പോലീസ് അറിയിച്ചു. മാര്‍ച്ച്‌ ഏഴിന് കേരളം സന്ദര്‍ശിച്ച ജര്‍മ്മന്‍ പൗരത്വമുള്ള ലിസയെ കാണാതായിരുന്നു. ഇവരുടെ തിരോധാനവും ഇറാന്‍ സ്വദേശികളുടെ പാകിസ്ഥാന്‍ സന്ദര്‍ശനവും ഒരേസമയത്തായിരുന്നു. ലിസയുടെ തിരോധാനവും ഐ.ബി അന്വേഷിക്കുന്നുണ്ട്. അതിനാൽ ലിസ പാകിസ്ഥാനിലേക്ക് കടന്നിരിക്കാനുള്ള സാദ്ധ്യത പോലീസ് തള്ളുന്നില്ല.

Also read : ഇന്ത്യയിലെ ആരാധനാലയങ്ങളിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത് പാക് ചാര സംഘടന , ഇന്റലിജൻസ് റിപ്പോർട്ട്

പിടിയിലായ ഇറാനിയന്‍ ദമ്പതികൾ അമീറും, നസറിനും പലവട്ടം പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും, ഇവര്‍ക്ക് പാകിസ്ഥാന്‍ വിസയുണ്ടെന്നും പോലീസ് പറയുന്നു. ഇവരെ ചന്ദനത്തോപ്പില്‍ തട്ടിപ്പുനടത്തിയ യാസിം ട്രേഡേഴ്‌സിലും ഇവര്‍ കയറിയ കടയിലും കൊല്ലത്തെ ലോഡ്‌ജിലും എത്തിച്ച് തെളിവെടുത്തു. ഇവരെ  ഇന്ന് കോടതിയില്‍ ഹാജരാക്കും ആലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും റിപ്പോർട്ടുണ്ട്. അവിടെയും തട്ടിപ്പ് കേസുള്ളതാണ് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button