KeralaLatest NewsIndiaEntertainment

ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതവും സിനിമയാക്കുന്നു! നായകനായി സെന്തില്‍ കൃഷ്ണ

ഫിറോസ് കുന്നംപറമ്പില്‍ എന്ന പേര് സോഷ്യല്‍ മീഡികള്‍ ഉപയോഗിക്കുന്നവര്‍ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. സാമൂഹ്യമാധ്യമങ്ങളുടെ സേവനത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങൾ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാക്കുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ നായകനായി തിളങ്ങിയ സെന്തില്‍ കൃഷ്ണയാണ് സിനിമയില്‍ മുഖ്യ വേഷത്തിലെത്തുന്നത്. ഫിറോസ്  എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും അറിയുന്നു.

നവാഗതരായ നിതിഷ്, വിവേക് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രമുഖ സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന് ശേഷം സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സെന്തിലിനെ കൂടാതെ നിരവധി താരങ്ങള്‍ ഈ ചിത്രത്തിൽ അണിനിരക്കുന്നതായാണ് റിപോർട്ടുകൾ.

ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, ഉട്ട്യോപയിലെ രാജാവ് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവ് നൗഷാദ് ആലത്തുരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button