KeralaLatest NewsNews

അനധികൃത ക്വാറികൾ തുറന്നു, കോടികളുടെ അഴിമതി; സർക്കാരിനെതിരെ തുറന്നടിച്ച് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ അനധികൃത ക്വാറികൾക്ക് അനുമതി നൽകിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തിയാണ് കോടികളുടെ അഴിമതി നടത്തിയത്.

ALSO READ: സിപിഎമ്മിലെ തമ്മിലടിക്ക് വിലകൊടുക്കേണ്ടതായി വരുന്നത് പൊതു ജനം; റോഡ് നിർമ്മാണത്തിനുള്ള കേന്ദ്രസർക്കാർ ഫണ്ട് കേരളത്തിന്റെ ധനമന്ത്രി വേണ്ട രീതിയിൽ വിനിയോഗിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

വ്യവസായമന്ത്രി ഇ.പി ജയരാജനാണ് നീക്കത്തിന് പിന്നിലെന്നും ചെന്നിത്തല വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ഇടപാട് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗമാണ് 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.

ALSO READ: ശബരിമല യുവതി പ്രവേശം: സർക്കാർ ആശയം വ്യക്തമാക്കി മണിയാശാൻ; ദർശനത്തിന് യുവതികൾ എത്തിയാൽ അവരെ സംരക്ഷിക്കും

മന്ത്രിസഭായോഗത്തിൽ റവന്യൂമന്ത്രിയെ മറികടന്ന് വ്യവസായ മന്ത്രിയാണ് വിഷയം അവതരിപ്പിച്ചതെന്നും ഇതിനു പിന്നിൽ ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്വാറി മാഫിയയ്ക്ക് അനുകൂലമായെടുത്ത ഈ തീരുമാനത്തിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. കൃഷിയാവശ്യത്തിനോ താമസത്തിനോ വേണ്ടി പതിച്ചു നൽകിയ ഭൂമിയിൽ ഖനനത്തിന് അനുമതി നൽകുന്നതായിരുന്നു ഭേദഗതി.

അനധികൃത ക്വാറി ഇടപാടിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണം നിഷേധിച്ച് റവന്യൂമന്ത്രി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button