Latest NewsIndiaNews

സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച പോലീസുകാരനെ തടഞ്ഞ് നാട്ടുകാർ; ഒടുവിൽ സംഭവിച്ചതിങ്ങനെ

പുതിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പിടിയിലാകുന്നത്. പിഴത്തുക വര്‍ധിപ്പിച്ചതോടെ പലര്‍ക്കും ലഭിക്കുന്ന പിഴ സ്വന്തം വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ്. ഇപ്പോൾ തങ്ങളിൽ നിന്നും പിഴ ഈടാക്കുന്ന പൊലീസിനെ നിയമം പഠിപ്പിക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്. റാഞ്ചിയിലാണ് സംഭവം. സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസ് സംഘത്തെയാണ് നാട്ടുകാർ തടഞ്ഞത്. നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവിൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പൊലീസുകാര്‍ നിര്‍ബന്ധിതരായി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

Read also: ഗതാഗത നിയമലംഘനം തടയാനുറച്ച് കേന്ദ്രം : നിയമലംഘനം കണ്ടെത്തിയാല്‍ കാര്‍-ഇരുചക്രവാഹനക്കാര്‍ക്ക് ഭീമമായ പിഴത്തുകയ്ക്കു പുറമെ ലൈസന്‍സും ഇനി മുതല്‍ കട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button